കോഴിക്കോട്: പുതിയ ഘടക കക്ഷിയായ എൻ.സി.കെക്ക് നൽകിയ എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എം.കെ. രാഘവൻ എം.പി. സീറ്റ് കോൺഗ്രസ് ഏറ്റെടുത്തില്ലെങ്കിൽ വലിയ പരാജയത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രബല പാർട്ടിയായ സി.എം.പിക്കടക്കം ഒരു സീറ്റാണ് അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ എൻ.സി.പിയിൽ നിന്ന് വന്ന മാണി സി കാപ്പന്‍റെ എൻ.സി.കെക്ക് രണ്ട് സീറ്റു നൽകിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഘടകകക്ഷിയായ എൻ.സി.കെക്ക് നൽകിയ എലത്തൂർ സീറ്റിൽ സുൽഫീകർ മയൂരിയാണ് സ്ഥാനാർഥി. ഇദ്ദേഹം പത്രിക സമർപ്പിക്കാണെത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നു. പത്രിക സമർപ്പിച്ച ശേഷം പൊലീസ് സംരക്ഷണത്തിലാണ് സുൽഫീകർ മയൂരി മടങ്ങിപ്പോയത്.
എലത്തൂരിൽ കെ.പി.സി.സി നിര്‍വാഹകസമിതിയംഗം യു.വി. ദിനേശ് മണി വിമതസ്ഥാനാർഥിയായി മത്സരിക്കാനുള്ള നീക്കമുണ്ട്. ദിനേശ് മണിക്കായി പ്രചരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു എം.കെ രാഘവൻ എം.പിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.