കോഴിക്കോട്: മഹിള മാളിലെ കടമുറിയിൽ താമസമാരംഭിച്ച സംരംഭകയുടെ പ്രതിഷേധം രണ്ടാം ദിനവും തുടരുന്നു. പൂവാട്ടുപറമ്പ് സ്വദേശിയായ ഫസ്നയും മകളുമാണ് വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതായതോടെ തിങ്കളാഴ്ച രാത്രി മുതല്‍ മഹിള മാളില്‍ താമസമാക്കിയത്. രാത്രിതെന്ന പൊലീസ് എത്തി ഫസ്നയുമായി ചര്‍ച്ച നടത്തിയെങ്കിലും തനിക്ക് നീതി കിട്ടുംവരെ ഇവിടെനിന്ന് ഇറങ്ങില്ലെന്ന നിലപാടിലാണ് ഫസ്ന.
നിലാവ് എന്ന പേരിൽ കുഞ്ഞുടുപ്പുകളുടെ കടയാണ് ഫസ്ന മഹിള മാളില്‍ തുടങ്ങിയത്. ഇവിടെ കെ.എസ്.ഇ.ബി അധിക താരിഫ് ചുമത്തിയത് ചോദ്യം ചെയ്തതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ കട ഏറെ സമയവും അടച്ചിടേണ്ടിവന്നു. കോവിഡ് വന്നതോടെ മാസങ്ങളോളം പൂട്ടിയ മാള്‍ തുറന്നപ്പോള്‍ ഇവരുടെ കടയിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപയുടെ തുണത്തരങ്ങള്‍ കാണാതായി. കട വേറെ താക്കോലിട്ട് പൂട്ടുകയും ചെയ്തിരുന്നു. പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഫസ്ന പറഞ്ഞു.
വീട്ടുവാടകയും നൽകാനാവാത്തതിനാൽ ഇറക്കിവിടുന്ന സാഹചര്യം വന്നതോടെയാണ് മകേളാടൊപ്പം മാളിലെ കടമുറിയിലേക്ക് താമസം മാറിയത്. ഫസ്നക്ക് പിന്തുണയുമായി മറ്റു കടയുടമകളും രംഗത്തെത്തി. രാത്രി വനിത പൊലീസിെൻറ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കി. ഏഴു വര്‍ഷമായി സ്വന്തം തുന്നല്‍ യൂനിറ്റിലൂടെ വരുമാനം കണ്ടെത്തിയിരുന്ന ഫസ്ന അത് വിറ്റ ശേഷമാണ് മാളില്‍ കട തുറന്നത്. കടയില്‍ നിന്നും വരുമാനമില്ലാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവര്‍. മഹിള മാള്‍ നടത്തിപ്പുകാരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഫസ്ന പറയുന്നു.
കോഴിക്കോട്: മഹിള മാൾ മാനേജ്മെൻറിെൻറയും കോർപറേഷെൻറയും പിടിപ്പുകേട് കാരണം ജീവിതം പ്രതിസന്ധിയിലായതിനെ തുടർന്ന് പ്രതിഷേധ സമരം നടത്തുന്ന ഫസ്നക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. മഹിള മാളിനു മുന്നിൽ കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിന് കോർപറേഷൻ ഭരണം ലഭിച്ചാൽ മഹിള മാൾ പ്രശ്നം ആദ്യം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, സംസ്ഥാന ജന.സെക്രട്ടറിമാരായ വി.പി. ദുൽഖിഫിൽ, ഒ.ശരണ്യ, കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ, എൻ. ലബീബ്, ഉഷേശ്വരി ശാസ്ത്രി, വി.ടി.സൂരജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.