വടകര: യുവതിയുടെ പേരിൽ വ്യാജ രേഖ സമർപ്പിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഒഞ്ചിയം സ്വദേശിനി എ.കെ. അഷിനയുടെ പേരിലാണ് വടകര ആർ.ടി.ഒ ഓഫിസിൽനിന്ന് വ്യാജ ആർ.സി നൽകിയത്.
കള്ളനോട്ട് കേസ് പ്രതികളിൽനിന്ന് പിടികൂടിയ വാഹനത്തിനാണ് ആർ.സിനിർമിച്ചത്. ഇതിനെതിരെ അഷിന നൽകിയ അന്യായത്തിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻ ആർ.ടി.ഒ, മൂന്ന് ഓഫിസ് ജീവനക്കാർ ഉൾപ്പടെ ഏഴ് പേർക്കെതിരെ സ്വമേധയ കേസെടുത്തിരുന്നു.
ആർ.സി അനുവദിച്ചത് നിയമപരമാണെന്നും മോട്ടോർ വാഹന നിയമ പ്രകാരം ഒരു വാഹനം മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം ചെയ്യണമെന്നുണ്ടെങ്കിൽ വാഹന ഉടമയും വാഹനം വാങ്ങുന്നയാളും ചേർന്ന് വാഹനത്തിെൻറ എല്ലാ അസ്സൽ രേഖയും, നിശ്ചിത ഫീസടച്ച രസീത് സഹിതം വാഹന ഉടമയ്ക്ക് നേരിട്ടോ അല്ലെങ്കിൽ അധികാരപ്പെടുത്തിയ വ്യക്തിക്കോ ഓഫിസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് വടകര ആർ.ടി.ഒ വാർത്ത കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.