വെള്ളിമാട്കുന്ന്: പറമ്പില്‍ ബസാറിനടുത്ത് പോലൂരില്‍ വീടിന്റെ അടിത്തട്ടില്‍ നിന്ന് മുഴക്കം കേള്‍ക്കുന്നതായി വീട്ടുകാര്‍. പോലൂര് തെക്കേമാറാത്ത് ബിജുവിന്റെ വീടിന്റെ അടിഭാഗത്തുനിന്നാണ് ഇടവിട്ട് മുഴക്കം കേൾക്കുന്നതായി പറയുന്നത്. ഇതുമൂലം കുടുംബം ഒരാഴ്ചയായി ഭീതിയോടെ കഴിയുകയാണ്. പാത്രങ്ങളില്‍ നിറച്ചുവെക്കുന്ന വെള്ളം ശബ്ദം ഉണ്ടാകുമ്പോള്‍ തുളുമ്പുന്നുമുണ്ട്.
എന്നാല്‍, ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് കൃത്യമായി കണ്ടെത്താനുമാവുന്നില്ല. അഞ്ച് വര്‍ഷമായി താമസിക്കു ന്ന വീടാണ്. മുമ്പ് ഇത്തരമൊരനുഭവം ഉണ്ടായിട്ടില്ലെന്ന് ബിജു പറയുന്നു.സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സും ഭൗമശാസ്ത്ര വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഭൂമി കുലുക്കവുമായി ഇതിന് ബന്ധമില്ലെന്നാണ് ഭൗമശാസ്ത്ര വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.ചെങ്കല്ലുള്ള പ്രദേശമാണിത്. സമീപത്തെ വീടുകാര്ക്കൊന്നും ഇത്തരം അനുഭവമില്ല.
ചെങ്കല്ക്കുഴിയില് ബെല്റ്റിട്ടായിരുന്നു ഈ വീട് നിര്‍മിച്ചത്. അതിനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം ശബ്ദം ഉണ്ടാവാന്‍ കാരണമെന്നാണ് ഭൗമശാസ്ത്ര വകുപ്പിന്റെ അനുമാനം. ഭൂമികുലുക്കവുമായി ബന്ധമില്ലെന്നും ഭൗമശാസ്ത്ര വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭൗമശാസ്ത്ര വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കും.
ഇത് വിദഗ്ധരടങ്ങുന്ന സംഘത്തിന് കൈമാറും. വരും ദിവസങ്ങളില്‍ വിദഗ്ധ സംഘം ഇവിടെ പരിശോധന നടത്തും. കൂടുതല്‍ പഠനത്തിനായി സെസിനെയും ഇക്കാര്യം അറിയിക്കുമെന്ന് ജില്ല സോയില്‍ കണ്‍സര്‍വേഷന്‍ വിഭാഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.