കോഴിക്കോട്: പോളിങ് ബൂത്തിലേക്കുള്ള സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥർക്ക് വാഹനങ്ങൾ ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. വെസ്റ്റ്ഹിൽ പോളിടെക്നിക്, മലബാൾ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽനിന്ന് പോളിങ് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരാണ് വലഞ്ഞത്.
ഒറ്റപ്പെട്ട മറ്റു പോരായ്മകളും ഉദ്യോഗസ്ഥർക്ക് പെെട്ടന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതിന് തടസ്സമായി. സർക്കാർ വാഹനങ്ങൾക്കുപുറമെ ബസുകളുൾപ്പെടെ ആയിരത്തിലേെറ വാഹനങ്ങളാണ് െതരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കണ്ടെത്തിയിരുന്നത്. ഇവയോട് രാവിലെതന്നെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെത്താൻ നിർദേശിച്ചിരുന്നു.
എന്നാൽ, ചില വാഹനങ്ങൾ ഞായറാഴ്ച 12ഓടെയാണ് എത്തിയത്. വയനാട്ടിൽനിന്നുൾപ്പെടെയുള്ള വാഹനങ്ങൾ എത്തേണ്ടതിനാലാണ് താമസമുണ്ടായതെന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
നഗരത്തിന് െതാട്ടടുത്തുള്ള കുരുവട്ടൂർ ഉൾപ്പെെട പഞ്ചായത്തിലെ ബൂത്തിലേക്കുള്ള സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരാണ് ഏറെനേരം കാത്തുനിൽക്കേണ്ടിവന്നത്. അതിനിെട, റിസർവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ ചിലർ റിപ്പോർട്ട് െചയ്ത് ഹാജർ രേഖപ്പെടുത്തി ഹാളിന് വെളിയിലേക്ക് പോയതും സാമഗ്രികളുെട വിതരണത്തെ പ്രതികൂലമായി ബാധിച്ചു. നടക്കാവ് സ്കൂളിൽനിന്ന് പോളിങ് സാധനങ്ങൾ വാങ്ങിയ ചിലരും വാഹനം കിട്ടാതെ വലഞ്ഞു.
ഇവിടങ്ങളിലെ തിരക്ക് മുൻകൂട്ടി കണ്ട് കണ്ണൂർ റോഡിലുൾപ്പെടെ പൊലീസ് ഗതാഗതം നിയന്ത്രിച്ചത് ആശ്വാസമായി. നടക്കാവ് സ്കൂളിൽനിന്ന് ജീവനക്കാരെയുമായി ബൂത്തുകളിലേക്ക് പുറപ്പെടാനുള്ള ബസുകൾ ഉൾപ്പെെട വാഹനങ്ങൾ കണ്ണൂർ റോഡിലാണ് നിർത്തിയിട്ടത്.
വിതരണ കേന്ദ്രങ്ങളിൽ കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുകയും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ, പോളിങ് സാമഗ്രികൾ വാങ്ങാനുള്ള ഉദ്യോഗസ്ഥരുടെ തിരക്കും ശേഷം വാഹനങ്ങൾ കിട്ടാതെയുള്ള കുത്തിയിരിപ്പും മണിക്കൂറുകൾ നീണ്ടതോടെ കോവിഡ് മുൻനിർത്തിയുള്ള സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെ താളംതെറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.