കോഴിക്കോട്: ഒാണമെത്തിയതോടെ നഗരമുണർന്നു. ജനജീവിതം സാധാരണ നിലയിലേക്ക്. ഏതാണ്ട് കോവിഡിന് മുമ്പുള്ള കാലംപോലെ തെരുവുകളിൽ ആൾതിരക്ക്. സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ മുഴുവൻ സീറ്റിലും യാത്രക്കാരെയുമായി നീങ്ങുന്ന കാഴ്ച. മിഠായിത്തെരുവിെൻറ തിരിച്ചുവരവാണ് ഏറെ പ്രതീക്ഷയുണർത്തുന്നത്.
അകലം പാലിച്ചാണെങ്കിലും ആളുകൾ തെരുവിലിറങ്ങി നടക്കുന്നു. ഹോട്ടലുകളിൽ നിയന്ത്രണങ്ങളോടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. കോവിഡ് പ്രോേട്ടാേകാൾ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താൻ തെരുവിൽ നിറയെ പൊലീസ്.
തുണിക്കടകളിൽ കച്ചവടം വേണ്ടത്രയില്ല. പച്ചക്കറി, മസാലക്കടകൾ സജീവം. കുടുംബസമേതം നഗരത്തിൽ വരുന്നവരുടെ കൂട്ടത്തിൽ കുട്ടികളുമുണ്ട്. പത്ത് വയസ്സിന് മുകളിലുള്ള കുട്ടികൾ ധൈര്യത്തോടെ ഇറങ്ങി നടക്കുന്നു. ഒാണക്കോടി വാങ്ങാൻ മുതിർന്ന പൗരന്മാരുമിറങ്ങിയിട്ടുണ്ട്്. ആറുമാസത്തോളമായി തുടരുന്ന കർശന നിയന്ത്രണങ്ങൾക്ക് ഒാണത്തോടനുബന്ധിച്ച് ഇളവ് വന്നതിെൻറ ആശ്വാസം ചില്ലറയല്ല.
ചെറുവാഹനങ്ങളുടെ തിരക്കാണ്. പലേപ്പാഴും വലിയ തോതിലുള്ള ഗതാഗത തടസ്സങ്ങളുമുണ്ട്. ഏഴുമണിക്ക് ശേഷവും കടകൾ തുറക്കാമെന്നതാണ് വലിയ മാറ്റത്തിന് കാരണമായത്. കച്ചവടത്തിെൻറ മൂർധന്യവേളയിൽ കടയടച്ചുപോവുന്നത് വലിയ തിരിച്ചടിയായിരുന്നു വ്യാപാരികൾക്ക്. ഒമ്പതു മണിവരെ തുറക്കുന്നതോടെ ആളുകൾ നഗരത്തിൽ ഇറങ്ങുന്നു. വ്യാപാരികളുടെ ശക്തമായ ആവശ്യമായിരുന്നു ഇത്. അതേസമയം, കണ്ടെയ്ൻമെൻറ് സോണുകൾ കർശന നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.