ഓണത്തപ്പനെ വിറ്റും ഓണമുണ്ണാം

കോഴിക്കോട്: കാണം വിറ്റും ഓണമുണ്ണണമെന്ന ചൊല്ല് മാറ്റി ഓണത്തപ്പനെ വിറ്റും ഓണമുണ്ണാനുള്ള തയാറെടുപ്പിലാണ് വ്യാപാരികൾ. വിൽപനക്ക് പൂക്കളില്ലെങ്കിൽ ഓണത്തപ്പനെ തന്നെ വിൽക്കാമെന്നാണ് പാളയത്തെ വ്യാപാരികളുടെ പക്ഷം.

മരംകൊണ്ട് ഉണ്ടാക്കിയ ഓണത്തപ്പന് 350 രൂപയാണ് വില. ഒരു തവണ പണം ചെലവഴിച്ചാൽ സൂക്ഷിച്ച് ഉപയോഗിക്കുകയാണെങ്കിൽ ഓണത്തപ്പനെ എല്ലാ വർഷവും ഉപയോഗിക്കാമെന്നാണ് വ്യാപാരികളുടെ പക്ഷം.പണ്ട് മണ്ണുകൊണ്ട് നിർമിച്ച ഓണത്തപ്പനായിരുന്നു പ്രചാരം.

ഇത്തവണ പൂ വിൽപന ഇല്ലെങ്കിലും ഓണത്തപ്പ െൻറ വിൽപന നടക്കുന്നുണ്ട്. ആളുകൾ കാര്യമായി എത്തുന്നില്ല. തിരുവോണത്തോടടുപ്പിച്ച് കച്ചവടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.