നടുവണ്ണൂർ: വാഴോറമല കോളനിയിൽ ഒരുകോടിയുടെ സമഗ്ര വികസനപദ്ധതി. അംബേദ്കർ -സ്വയംഗ്രാമം പദ്ധതിയിൽപെടുത്തി കോട്ടൂർ പഞ്ചായത്തിലെ തിയ്യക്കണ്ടി മീത്തൽ വാഴോറമല കോളനിയിൽ ഒരു കോടിയുടെ സമഗ്ര വികസനപദ്ധതി നടപ്പാക്കും. അടിസ്ഥാന വികസന സൗകര്യങ്ങൾക്ക് പ്രഥമപരിഗണന നൽകിയാണ് പദ്ധതി നടപ്പാക്കുകയെന്ന് കോളനിവാസികളുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ കെ.എം. സചിൻദേവ് എം.എൽ.എ പറഞ്ഞു. 30 വീടുകളുടെ പുനരുദ്ധാരണം, ജലനിധി കിണറിലെ മോട്ടോർ മാറ്റിവെക്കൽ, ഉദയം ജങ്ഷൻ കോളനി റോഡ് പൂർത്തീകരണം, തിയ്യക്കണ്ടി മീത്തൽ വാഴോറമല റോഡ് കോൺക്രീറ്റ്, തെക്കയിൽ അംഗൻവാടി വാഴോറമല നടപ്പാത നിർമാണം, തിയ്യക്കണ്ടി മീത്തൽ ഊരോകുന്ന്റോഡ്, കണ്ടപ്പാട്ടിൽ മീത്തൽനടപ്പാത, തെരുവുവിളക്കുകൾ സ്ഥാപിക്കൽ, ഡ്രെയ്നേജ് നിർമാണം, കളിസ്ഥലം നിർമാണം തുടങ്ങിയ നിർദേശങ്ങൾ കോളനിവാസികൾ അവതരിപ്പിച്ചു. ഈ നിർദേശങ്ങൾകൂടി പരിഗണിച്ചായിരിക്കും പദ്ധതിക്ക് അന്തിമരൂപം നൽകുക. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. സിജിത്ത്, വാർഡ്മെംബർ പ്രീത, ബാലുശേരി പട്ടികജാതി വികസന ഓഫിസർ എ.ജി. സിബി, ഷാജി തച്ചയിൽ, വേണു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.