കൊയിലാണ്ടി: ബി.എസ്.എൻ.എല്ലിനെ മറയാക്കിയുള്ള ഓൺലൈൻ തട്ടിപ്പിൽ അധ്യാപകന് 33,000 രൂപ നഷ്ടമായി. ചൊവ്വാഴ്ച കൊയിലാണ്ടി ബി.എസ്.എൻ.എൽ ഓഫിസിൽനിന്ന് സിം വാങ്ങിയതോെടയാണ് സംഭവങ്ങളുടെ തുടക്കം. 15 മിനുട്ടിനു ശേഷം അഡ്രസ് വെരിഫിക്കേഷനു വേണ്ടി ബന്ധപ്പെടാൻ നമ്പറും നൽകി. 20 മിനുട്ടിനു ശേഷം വിളിച്ച് വെരിഫിക്കേഷൻ നടത്തി. രണ്ടര മണിക്കൂറിനകം ആക്റ്റീവ് ആകുമെന്നറിയിച്ചു. എന്നാൽ 4.15ന് സിം വെരിഫിക്കേഷനുവേണ്ടി ഈ നമ്പറിൽ വിളിക്കുക എന്ന മറ്റൊരു സന്ദേശമെത്തി. രണ്ടു തവണ വിളിച്ചെങ്കിലും തിരക്കിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. അടുത്ത ദിവസം രാവിലെ പത്തോടെ തിരിച്ചു ഫോൺ വന്നു. ഇംഗ്ലീഷിലായിരുന്നു സംസാരം.
സാങ്കേതിക പ്രശ്നമാണെന്നും കിഡ്സ് സപ്പോർട്ട് എന്ന ആപ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് 10 രൂപ പേ ചെയ്യാൻ ആവശ്യപ്പെട്ടു. ഗ്രാമീൺ ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 10 രൂപ അയച്ചു. അപ്പോൾ ശരിയായില്ലെന്നും വേറെ ഏതെങ്കിലും ഡെബിറ്റ് കാർഡോ, നെറ്റ് ബാങ്കോ ഉപയോഗിച്ച് 10 രൂപ കൂടി നൽകാൻ ആവശ്യപ്പെട്ടു. ഇതോടെ സംശയം ഉയർന്നു. വേറെ ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ എസ്.ബി.ഐ കാർഡ് ഉപയോഗിക്കുന്നുണ്ടല്ലോ എന്നായിരുന്നു മറുപടി. അേപ്പാഴാണ് തട്ടിപ്പിെൻറ ആഴം മനസ്സിലായത്.
നിമിഷങ്ങൾക്കകം മൂന്നു ഘട്ടങ്ങളായി 20,000, 10,000, 3000 എന്നിങ്ങനെ തുക അക്കൗണ്ടിങ്ങിൽനിന്നു നഷ്ടമായി. 248 രൂപ മാത്രം അക്കൗണ്ടിൽ ബാക്കി വെച്ചു. സ്ക്രീൻ ഷെയറിെൻറ ആപ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.