കോഴിക്കോട്: മനുഷ്യൻ എത്രമാത്രം പ്രകൃതിയോട് ഇഴുകിച്ചേർന്നാണ് കഴിയുന്നതെന്ന് ഓർമപ്പെടുത്തുന്നതാണ് 'മാഗ്നം ഓപ്പസ് ഓൺ ബയോഫീലിയ' എന്ന സംഘ ചിത്രപ്രദർശനം. പി.അഞ്ജു ചന്ദ്രൻ, പി.സുരഭി, പി.വിഷ്ണു, ദില്യ സി.ഭാസ്കരൻ എന്നിവർ ചേർന്ന് ലളിതകല അക്കാദമി ആർട് ഗാലറിയിലാണ് പ്രദർശനം ഒരുക്കിയത്. മനുഷ്യൻ എവിടെയെല്ലാമാണോ അവിടെയെല്ലാം പ്രകൃതിയുടെ സ്പർശം ഉണ്ടെന്ന് ചിത്രങ്ങളിലൂടെ തെളിയിക്കുകയാണ് ഇവർ.
ഓരോ ചിത്രങ്ങളും കാണികളുമായി അടുത്ത് സംവദിക്കുന്നുമുണ്ട്. തുണികളിലും സെറാമിക്കിലും തീർത്ത കരകൗശല വസ്തുക്കളും പ്രദർശനത്തെ ആകർഷകമാക്കുന്നുണ്ട്. അഞ്ജു ചന്ദ്രൻ, സുരഭി, വിഷ്ണു എന്നിവർ മലപ്പുറം സ്വദേശികളാണ്. ദില്യ സി. ഭാസ്കരൻ കോഴിക്കോട് വളയം സ്വദേശിനിയാണ്. നാലുപേരും സുഹൃത്തുക്കളുമാണ്. ഫെബ്രുവരി 22ന് പ്രദർശനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.