കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്ന് സൂചന. സമാനകേസിൽ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ പിടിയിലായ മലയാളികൾക്ക് കേരളത്തിലെ എക്സ്ചേഞ്ച് നടത്തിപ്പുകാരുമായി അടുത്തബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലേയും ഏഴ് എക്സ്ചേഞ്ചുകളുെട നടത്തിപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ മൂന്നുപേർക്കെതിരെയായിരുന്നു കേെസടുത്തത്.
ഇതിൽ ഇവിടത്തെ ജീവനക്കാരനായ കൊളത്തറ സ്വദേശി ജുറൈസ് അറസ്റ്റിലായി. ഇയാളിൽ നിന്നും എക്സ്ചേഞ്ച് പ്രവർത്തിച്ച വാടക െകട്ടിടങ്ങളുടെ ഉടമകളിൽ നിന്നും ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ എക്സ്ചേഞ്ചുകളുെട നടത്തിപ്പുകാർ മൂരിയാട് സ്വദേശികളായ ഷബീറും പ്രസാദുമാണെന്ന് വ്യക്തമാവുകയായിരുന്നു. എന്നാൽ പൊലീസ് എത്തുേമ്പാഴേക്കും ഇരുവരും ഒളിവിൽ പോയി.
സൈബർ സെല്ലിന്റെയടക്കം സഹായത്തോടെയാണിപ്പോൾ പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്. അതിനിടെ നേരത്തെ ബംഗളൂരുവിൽ സമാനകേസിൽ അറസ്റ്റിലായവർക്കുള്ള ബന്ധം വ്യക്തമാവുകയും കേസന്വേഷിക്കുന്ന സി -ബ്രാഞ്ച്് അവിടെ പോയി നടത്തിയ അന്വേഷണത്തിൽ ബംഗളൂരു തീവ്രവാദ വിരുദ്ധ സേന രജിസ്റ്റർ െചയ്ത കേസിലെ പ്രതി മലപ്പുറം കോട്ടക്കൽ സ്വദേശി ഇബ്രാഹീം പുല്ലാട്ടാണ് കേരളത്തിൽ പലയിടത്തുമുള്ള എക്സ്ചേഞ്ചുകളുെട സൂത്രധാരെനന്ന് വ്യക്തമാവുകയും ഇയാളെ കോടതി അനുമതിയോടെ കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ബംഗളൂരു കേസിൽ ഇബ്രാഹീമിെനാപ്പം പിടിയിലായവർക്കും കഴിഞ്ഞ ദിവസം മൈസൂരുവിൽ സമാനകേസിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശികളായ ഷമീം, അഷ്കർ, ജിതിൻ എന്നിവർക്കും കോഴിക്കോട്ടെ സംഘവുമായി ബന്ധമുള്ളതായി വിവരം കിട്ടിയിട്ടുണ്ട്.
ബംഗളൂരുവിലുള്ള അന്വേഷണസംഘം ഇവരിൽ ചിലരെ മാത്രമാണ് ചോദ്യം ചെയ്തത്. ബാക്കിയുള്ളവരുെട മൊഴി കൂടി പരിശോധിച്ചശേഷം ഇതിൽ ചിലരെക്കൂടി കോഴിക്കോട്ടെ കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ എക്സ്ചേഞ്ച് നടത്തിയ കേസിൽ പിടിയിലായവരുെട മൊഴിയും ശേഖരിച്ച് ഇവരും ഈ ശൃംഖലയുടെ ഭാഗമാണോയെന്നുറപ്പാക്കി നടപടി കൈക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.