കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിെൻറ അന്വേഷണ വിവരങ്ങൾ തേടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). കൊച്ചിയിൽനിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സി -ബ്രാഞ്ച് ഓഫിസിലെത്തി ഫയലുകൾ പരിശോധിച്ചത്. നേരത്തെയും ഉദ്യോഗസ്ഥർ കേസിെൻറ വിവരങ്ങൾ തിരക്കിയിരുന്നു. ദേശവിരുദ്ധ പ്രവർത്തനമടക്കം നടന്നതായി സംശയിക്കുന്നതിനാൽ എൻ.ഐ.എ കേസ് ഏറ്റെടുക്കാനുള്ള സാധ്യതയും ഏറെയാണ്. കേസിലെ പ്രതികളായ ചാലപ്പുറം സ്വദേശി പി.പി. ഷബീർ, പൊറ്റമ്മൽ സ്വദേശി എം.ജി. കൃഷ്ണപ്രസാദ്, ബേപ്പൂർ സ്വദേശി അബ്ദുൽ ഗഫൂർ എന്നിവരെ പിടികൂടാനായിട്ടില്ല. ജൂലൈ ഒന്നിനാണ് കസബ, മെഡിക്കൽ കോളജ്, നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലായി ഏഴു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. കൊളത്തറ സ്വദേശി ജുറൈസ്, കാടാമ്പുഴ സ്വദേശി ഇബ്രാഹീം എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.