കോഴിക്കോട്: മലപ്പുറത്ത് പിടിയിലായ സമാന്തര ടെലിഫോൺ സൂത്രാരനെ കോഴിക്കോട്ടെത്തിച്ചു. സംസ്ഥാനത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിലെ പ്രധാനി മുഹമ്മദ് സലീമിനെയാണ് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെത്തിച്ചത്. പ്രതിയെ വെള്ളിയാഴ്ച തെളിവെടുപ്പിന് ഹാജരാക്കും.
മലപ്പുറത്ത് നിന്നാണ് മുഹമ്മദ് സലീം പിടിയിലായത്. കൊരട്ടി പൊലീസിെൻറ കസ്റ്റഡിയിലായിരുന്നു. പ്രതിയെ പ്രത്യേകാന്വേഷണ സംഘാംഗമായ സി ബ്രാഞ്ച് അസി. കമീഷണർ ടി പി ശ്രീജിത്തിെൻറ നേതൃത്വത്തിലാണ് കോഴിക്കോട്ടെത്തിച്ചത്.
വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം സലീമാണെന്നാണ് പൊലീസിെൻറ നിഗമനം. ഇത് ശരിവെക്കുന്ന മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് കേസിൽ ഒളിവിൽ കഴിയുന്ന ഷബീർ, ഹൈദരാബാദിൽ അറസ്റ്റിലായ റസാൽ എന്നിവരുമായി ചേർന്നാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ചതും ഹവാല ഇടപാടുകൾക്ക് നേതൃത്വം നൽകയതും. ഇന്തോനേഷ്യയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ മലപ്പുറത്ത് എത്തിയപ്പോഴായിരുന്നു സലീം പൊലീസിെൻറ പിടിയിലായത്. തുടർന്ന് കൊരട്ടി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇതിന് പിന്നാലെയാണ് കോഴിക്കോട് കേസിലും പ്രതിചേർത്തത്. സലീമിെൻറ ലാപ്ടോപ് കോഴിക്കോട്ടുള്ള ഒരു സുഹൃത്തിനെ ഏൽപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് കണ്ടെത്തിയാൽ സമാന്തര ടെലിഫോൺ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായേക്കും. കൂടുതൽ അറസ്റ്റുമുണ്ടാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.