കുറ്റ്യാടി: കനാൽ ചോർച്ചയെത്തുടർന്ന് ദേവർകോവിൽ ടൗണിലുണ്ടായ വെള്ളക്കെട്ട് നീക്കാൻ സമീപത്തെ വീടുകളിലേക്കുള്ള നടപ്പാതയുടെ സ്ലാബ് പൊളിച്ചതിനെത്തുടർന്ന് ഏതാനും പേരുടെ വഴി മുടങ്ങി. ദേവർകോവിൽ വെസ്റ്റ് എൽ.പി സ്കൂളിന്റെ അരികിലൂടെയുള്ള പരേതനായ നാറോള്ളതിൽ ഹമീദിന്റെ വീട്ടിലേക്കുള്ള റോഡും പുഴഭാഗത്തേക്കുള്ള വഴിയുമാണ് മുടങ്ങിയത്. ഹമീദിന്റെ വീട്ടുമതിലും തകർന്നു. ഓവുചാലിന് മുകളിലിട്ട സ്ലാബുകൾ നീക്കിയതോടെയാണ് 18 വർഷമായി വീട്ടുകാർ ഉപയോഗിച്ച നടപ്പാത ഇല്ലാതായത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ തുറന്നതോടെ കനാൽ ചോർന്ന് ദേവർകോവിൽ അങ്ങാടിയിൽ ജുമാമസ്ജിദിനും സ്കൂളിനും മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
മുൻകാലങ്ങളിൽ ഓടകളിലേക്ക് ഒഴുകിപ്പോകാറായിരുന്നു പതിവ്. ഓവുകളിലെ തടസ്സംമൂലം റോഡിലേക്ക് വെള്ളം കവിഞ്ഞൊഴുകി കെട്ടിനിൽക്കുകയായിരുന്നെന്നും വാർഡ് മെംബർ കെ.കെ. അഷ്റഫ് പറഞ്ഞു. അവിചാരിതമായാണ് മതിൽ തകർന്നതെന്നും പുനഃസ്ഥാപിച്ചുകൊടുക്കുമെന്നും മെംബർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.