കോഴിക്കോട്: കെ.എസ്.ആർ.ടി.സി സമുച്ചയത്തിൽ പണം വാങ്ങി അഞ്ചു വർഷമായി വാഹനപാർക്കിങ് നടത്തിയത് അനധികൃതമായി. 2016 മുതൽ കോർപറേഷെൻറ അനുമതിയില്ലാതെയാണ് ഇവിടെ നിർത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് ഫീ ഇടാക്കിയത്. ഇതിനെതിരെ കോഴിക്കോട് കോർപറേഷൻ ഒരുമാസം മുമ്പാണ് നടത്തിപ്പുകാരായ കെ.ടി.ഡി.എഫ്സിക്ക് നോട്ടിസ് നൽകിയത്. കെട്ടിടത്തിലേക്കാവശ്യമായ പാർക്കിങ് സ്ഥലത്ത് പണം വാങ്ങി വണ്ടിത്താവളമാക്കാൻ ചട്ടമനുവദിക്കുന്നില്ല. 3.28000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന് ആവശ്യമായ പാർക്കിങ് സ്ഥലം പോലും ഇവിടെയില്ല.
24 മണിക്കൂർ വാഹനം നിർത്താൻ കാറിന് 80 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയുമാണ് ഈടാക്കിയത്. 1200 ബൈക്കുകളും 140 കാറുകളും നിർത്തിയിടാനുള്ള സൗകര്യം ഇവിടെയുണ്ട്്. എന്നാൽ രേഖയനുസരിച്ച് 80 കാറുകൾക്കും 750 ൈബക്കുകൾക്കുമാണ് ഇവിടെ പാർക്കിങ് സൗകര്യമുള്ളത്.
നേരത്തെ കെ.ടി.ഡി.എഫ്.സി നേരിട്ട് ടെൻഡർ നൽകിയാണ് പാർക്കിങ് കരാർ നൽകിയിരുന്നത്. ഇപ്പോൾ ഇതിെൻറ നടത്തിപ്പ് ചുമതല കമേഴ്സ്യൽ ഏരിയ ലീസിനെടുത്ത അലിഫ് ബിൽഡേഴ്സിനാണ്. ഇവർ പേ പാർക്കിങ്ങിന് അനുമതി തേടി േകാർപറേഷനെ സമീപിച്ചെങ്കിലും ലഭിച്ചിട്ടില്ല.
നിലവിലെ പേ പാർക്കിങ് നിർത്താനാവശ്യപ്പെട്ട് രണ്ടാം നോട്ടിസ് നൽകാനുള്ള ഒരുക്കത്തിലാണ് കോർപറേഷൻ. മഴ പെയ്താൽ വെള്ളക്കെട്ടായി മാറുന്ന പാർക്കിങ് ഏരിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണത്തിലെ അശാസ്ത്രീയതയുടെ ഉദാഹരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.