കോഴിക്കോട്: 1999 ആഗസ്റ്റ് 16 മുതൽ 2003 ഡിസംബർ 31വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നിയമനം ലഭിക്കുകയും 2013ൽ സൂപ്പർ ന്യൂമറിയായി പുനർനിയമനം ലഭിക്കുകയും ചെയ്ത ഭിന്നശേഷി ജീവനക്കാരെ സർവിസിൽ സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന പരാതിയിൽ കമീഷൻ റിപ്പോർട്ട് ഏപ്രിൽ 30നകം സമർപ്പിച്ചില്ലെങ്കിൽ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമീഷൻ.
വരുന്ന മേയിൽ കേസ് പരിഗണിക്കുമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. 2022 ഡിസംബർ 3, 2023 മാർച്ച് ഒന്ന് തീയതികളിൽ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമീഷൻ നോട്ടീസയച്ചിരുന്നു. കമീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കേണ്ടത് ഡയറക്ടറുടെ നിയമപരമായ ബാധ്യതയാണെന്ന് ഉത്തരവിൽ പറയുന്നു. കേരള ഭിന്നശേഷി സൂപ്പർ ന്യൂമറി എംപ്ലോയിസ് കോഓഡിനേഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് നജീബ് സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.