കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ കടകളിൽ കയറി വ്യാപാരികളെ ദ്രോഹിച്ചാൽ ഉദ്യോഗസ്ഥരെ തെരുവിൽ തടയുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്.
ബദൽ സംവിധാനം ഉണ്ടാവുന്നതുവരെ വ്യാപാരികൾക്ക് പിഴ ചുമത്തുന്നത് നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അശാസ്ത്രീയ പ്ലാസ്റ്റിക് നിരോധനം, വൈദ്യുതി ചാർജ് വർധന തുടങ്ങിയ വ്യാപാരിദ്രോഹ നടപടിക്കെതിരെ ഏകോപന സമിതി ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല സീനിയർ വൈസ് പ്രസിഡന്റ് എ.വി.എം. കബീർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജിജി കെ. തോമസ്, വി. സുനിൽ കുമാർ, എം. ഷാഹുൽ ഹമീദ്, പി.കെ. ബാപ്പുഹാജി, അമീർ മുഹമ്മദ് ഷാജി, ഏറത്ത് ഇക്ബാൽ, കെ.ടി. വിനോദൻ, മനാഫ് കാപ്പാട്, സരസ്വതി, സലീം രാമനാട്ടുകര എന്നിവർ സംസാരിച്ചു.
എരഞ്ഞിപ്പാലത്തുനിന്ന് തുടങ്ങിയ പ്രകടനത്തിന് മണിയോത്ത് മൂസ, റഫീഖ് മാളിക, കെ.എം. ഹനീഫ, വി. ഇബ്രാഹീം ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.