പി.എൻ.ബി തട്ടിപ്പ്; പ്രതിയുടെ ജാമ്യാപേക്ഷ ജില്ല കോടതിയും തള്ളി

കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ന്റേ​ത​ട​ക്ക​മു​ള്ള അ​ക്കൗ​ണ്ടി​ൽ​നി​ന്ന് കോ​ടി​ക​ൾ അ​ന​ധി​കൃ​ത​മാ​യി പി​ൻ​വ​ലി​ച്ച് തി​രി​മ​റി ന​ട​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക്‌ മു​ൻ സീ​നി​യ​ർ മാ​നേ​ജ​ർ എം.​പി. റി​ജി​ലി​ന്റെ ജാ​മ്യാ​പേ​ക്ഷ പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജ് എ​സ്. കൃ​ഷ്ണ​കു​മാ​ർ ത​ള്ളി.

വ​ൻ തു​ക തി​രി​മ​റി ന​ട​ത്തി​യ​തി​നാ​ൽ ജാ​മ്യം ന​ൽ​കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എം. ​ജ​യ​ദീ​പി​ന്റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി. പ്ര​തി​ക്ക് വീ​ണ്ടും ജാ​മ്യം തേ​ടി ജി​ല്ല കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​വും. റി​ജി​ലി​ന്റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച തീ​രും.

ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സേ്ട്ര​റ്റാ​ണ് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. കീ​ഴ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജി​ല്ല കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 17 അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് 21.29 കോ​ടി​യു​ടെ തി​രി​മ​റി ന​ട​ത്തി. ഇ​തി​ൽ 12.68 കോ​ടി​യാ​ണ് ന​ഷ്ട​മാ​യ​ത്. ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന കേ​സ് ത​ട്ടി​പ്പി​ന്റെ വ്യാ​പ്തി കൂ​ടു​ത​ലാ​യ​തി​നാ​ൽ സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​ന് മാ​റി​യി​ട്ടു​ണ്ട്.

Tags:    
News Summary - PNB Fraud-the district court also rejected the defendants bail application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.