യൂ​ത്ത് കോ​ൺ​ഗ്ര​സ് ഡി.​സി.​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘ലീ​ഡേ​ഴ്സ് മീ​റ്റ്’ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പൊലീസും ആഭ്യന്തരമന്ത്രിയും കേരളത്തിന് ബാധ്യതയായി–ഷാഫി പറമ്പില്‍

കോഴിക്കോട്: പൊലീസും ആഭ്യന്തരമന്ത്രിയും കേരളത്തിന് ബാധ്യതയായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സിയില്‍ നടന്ന ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തലശ്ശേരിയില്‍ കുട്ടിയെ ഉപദ്രവിച്ച പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്തു വിട്ടത് പൊലീസിന്റെ ഗുരുതര വീഴ്ചയാണ്. സംസ്ഥാനത്ത് സകലമേഖലയിലും വിലക്കയറ്റമാണ്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഗവര്‍ണര്‍ -മുഖ്യമന്ത്രി പോരില്‍ വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഇടിഞ്ഞുതാഴുകയാണ്. ജില്ല പ്രസിഡന്റ് ആര്‍. ഷഹിന്‍ അധ്യക്ഷതവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജനറൽ സെക്രട്ടറിമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ജോബിൻ ടി. ജേക്കബ്, എം. ധനീഷ് ലാൽ, പി.കെ. രാഗേഷ്, വി.പി. ദുൽഖിഫിൽ, ഒ. ശരണ്യ, എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ വി.പി. രാജീവ്, പി. നിധീഷ്, കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. നിഹാൽ, ബവിത്ത് മലോൽ, ബവീഷ് ചേളന്നൂർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Police and Home Minister are responsible for Kerala – Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.