കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുമായുള്ള ബന്ധം ഉപേക്ഷിച്ച് ലക്ഷദ്വീപ് പോണ്ടിച്ചേരി സർവകലാശാലയുമായി അടുക്കുന്നു. കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ പഠിക്കുന്ന വിദ്യാർഥികളെ മൈഗ്രേറ്റ് ചെയ്യാൻ സമ്മതമാണെന്ന് പോണ്ടിച്ചേരി സർവകലാശാല ലക്ഷദ്വീപ് ഭരണകൂടത്തെ അറിയിച്ചു. ഏഴു ബിരുദ കോഴ്സുകളും അഞ്ചു ബിരുദാനന്തര ബിരുദ കോഴ്സുകളും പോണ്ടിച്ചേരി സർവകലാശാലയിലേക്ക് മാറ്റാൻ പോണ്ടിച്ചേരി സമ്മതമറിയിക്കുകയായിരുന്നു.
ബി.എ ഇംഗ്ലീഷ്, അറബിക്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ബി കോം, ബി.എസ്.സി മാത്സ്, ബി.എസ്.സി അക്വാകൾച്ചർ , എം.എ ഇംഗ്ലീഷ് ഇക്കണോമിക്സ്, എം.കോം, എം.എസ്.സി മാത്സ്, അക്വാകൾച്ചർ തുടങ്ങിയ കോഴ്സുകളാണ് കാലിക്കറ്റിൽ നിന്ന് പോണ്ടിച്ചേരിക്ക് കീഴിലാകുന്നത്. നിലവിൽ പഠിക്കുന്ന വിദ്യാർഥികളുടെ പഠനവും പരീക്ഷയുമെല്ലാം പോണ്ടിച്ചേരി സർവകലാശാല നടത്തും. ബിരുദവും അവർ നൽകും. തോറ്റ വിദ്യാർഥികളുടെ പരീക്ഷയും പോണ്ടിച്ചേരി നടത്തും. കാലിക്കറ്റിലെ സിലബസും ഗ്രേഡും ഒക്കെ പോണ്ടിച്ചേരി തുടരും. ഈ നിർദേശങ്ങൾ ലക്ഷദ്വീപ് ഭരണകൂടത്തിന് സമ്മതമായാൽ അവിടത്തെ വിദ്യാർഥികളുടെ കൂടുമാറ്റം യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.