കോഴിക്കോട്: കെ. പ്രവീൺ കുമാറിനെ ഡി.സി.സി പ്രസിഡൻറാക്കുന്നതിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിന് സമീപം പോസ്റ്ററുകൾ. എം.കെ. രാഘവൻ എം.പിക്കെതിരെയും പോസ്റ്ററുകൾ പതിച്ചു. അഴിമതിക്കാരനായ പ്രവീണിനെ ഡി.സി.സി പ്രസിഡൻറാക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു.
എം.കെ. രാഘവെൻറ നീരാളിപ്പിടിത്തത്തിൽനിന്ന് കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. പ്രവീൺ കുമാറിനെ പ്രസിഡൻറാക്കാൻ എം.കെ. രാഘവൻ ശക്തമായ പിന്തുണ നൽകുന്നതിനാലാണ് ഇരുവർക്കുമെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. പ്രസിഡൻറ് സ്ഥാനം ലക്ഷ്യമിട്ട ഒരു കെ.പി.സി.സി ഭാരവാഹിയുടെ അനുയായികളാണ് പോസ്റ്റർ പതിച്ചതെന്നാണ് സൂചന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണമുയർന്നതിനാൽ ഈ നേതാവിനെ ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് സംസ്ഥാന നേതാക്കളടക്കം കെ.പി.സി.സി നേതൃത്വത്തിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു.
അതിനിടെ, ഈഴവ സമുദായത്തെ അവഗണിക്കുന്നുവെന്ന വികാരമുയർത്തി ഡി.സി.സിയുടെ തലപ്പത്തെത്താൻ ഒരു കെ.പി.സി.സി ഭാരവാഹി ശ്രമം തുടരുന്നുണ്ട്. അവസാന പട്ടികയിൽ ഈഴവരുടെ എണ്ണം കുറവാണെന്നും കോഴിക്കോട്ട് പരിഗണിക്കണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.