കോഴിക്കോട്: കല്ലായ് റോഡിൽ പുഷ്പ ജങ്ഷനിലെ വാരിക്കുഴി അപകടം ക്ഷണിച്ചുവരുത്തുന്നു. സദാസമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജങ്ഷനിൽ വൻകുഴി രൂപപ്പെട്ടിട്ട് മാസങ്ങളായെങ്കിലും അധികൃതർ ഇത് അറിഞ്ഞമട്ടില്ല. അപകടം ഒഴിവാക്കാൻ കുഴി താൽക്കാലികമായെങ്കിലും അടക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അധികൃതർ കണ്ണ് തുറക്കാൻ അപകടത്തിൽപെട്ട് ദാരുണമരണം സംഭവിക്കണോ എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.
തിരക്കേറിയ ജങ്ഷനിൽ ട്രാഫിക് സിഗ്നൽ കഴിഞ്ഞ് വാഹനങ്ങൾ കൂട്ടത്തോടെ മുന്നോട്ടെടുക്കുമ്പോൾ അപകടത്തിൽപെടാനുള്ള സാധ്യത കൂടുതലാണ്. ഇരുചക്ര വാഹനങ്ങൾക്കാണ് കുഴി ഏറെ ഭീഷണിയാകുന്നത്. ആഴത്തിലുള്ള കുഴിയാണ് റോഡിലുള്ളത്. കുഴിയിൽ വീഴുന്ന ഇരുചക്രവാഹന യാത്രക്കാർ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടുന്നത്. സി.എച്ച് മേൽപാലം പൂർണമായി തുറന്നുകൊടുക്കാത്തതിനാൽ ഇവിടെ വാഹനത്തിരക്ക് വളരെ കൂടുതലാണ്. ഓണവിപണി കൂടി സജീവമാകുന്നതോടെ തിരക്ക് ഇനിയും വർധിക്കും. അപകടസാധ്യതയും വർധിപ്പിക്കും. അതിനാൽ കുഴി എത്രയും പെട്ടെന്ന് അടക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.A sinkhole at Pushpa Junction on Kallai Road invites danger.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.