കോഴിക്കോട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ സ്വന്തമാക്കി കോഴിക്കോടിന് അഭിമാനമായി കെ.പി. അബ്ദുൽ റസാഖ്. സിറ്റി അഡീഷനൽ ഡെപ്യൂട്ടി കമീഷണറായ അബ്ദുൽ റസാഖ് കാൽനൂറ്റാണ്ടായി വിവിധ ജില്ലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പേരാമ്പ്രക്കടുത്ത ആവള സ്വദേശിയായ ഇദ്ദേഹം 1995ലാണ് എസ്.ഐ തസ്തികയിൽ സർവിസിലെത്തിയത്. എസ്.ഐ പദവിയിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവർത്തിച്ചു. സി.ഐ പദവിയിൽ കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം ജില്ലകളിലും ഇദ്ദേഹമുണ്ടായിരുന്നു.
2010ലാണ് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. കോഴിക്കോട് സിറ്റി ട്രാഫിക് അസി. കമീഷണർ, സൗത്ത് അസി. കമീഷണർ, താമരശ്ശേരി ഡിവൈ.എസ്.പി എന്നീ ചുമതലകളും വഹിച്ചു. 2005ൽ ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സംഘത്തിൽ കൊസോവയിലും അബ്ദുൽ റസാഖ് ഡെപ്യൂട്ടേഷനിൽ ഒരു വർഷത്തോളമുണ്ടായിരുന്നു. ആവള കരിമ്പാപ്പുനത്തിൽ മൂസയുടെയും മറിയയുടെയും മകനാണ്. ഭാര്യ: സലീന. മക്കൾ: റിയ (ബി.ടെക് വിദ്യാർഥിനി), റിഷ (പ്ലസ് വൺ വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.