അത്തോളി: കോഴിക്കോട് ജില്ലയിലെ അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും കോഴിക്കോട് ഭാഗത്ത് നിന്നു പേരാമ്പ്രയിലേക്ക് പോകുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അത്തോളിയിലെ കോളിയോട്ട് താഴെയാണ് അപകടമുണ്ടായത്.
പരിക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 20 പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സ്വകാര്യബസ്സുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. കുറ്റ്യാടിയിൽ നിന്നുള്ള ബസ് ട്രാക്ക് മാറി ഓടുന്നതിനിടെ എതിർ വശത്തുകൂടി വന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
എതിർദിശയിൽ വന്ന ബസുകളുടെ മുൻഭാഗം അപകടത്തിൽ തകർന്ന നിലയിലാണ്. രണ്ടു ബസുകളിലേയും ഡ്രൈവന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സീറ്റിനുസമീപഭാഗം ഭൂരിഭാഗവും തകർന്നനിലയിലാണ്. അതുവഴിയാണ് ഡ്രൈവറെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഡ്രൈവറെ പുറത്തെടുക്കാൻ വളരെയധികം ബുദ്ധിമുട്ടിയെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.