ഫറോക്ക്: സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയായ ടിപ്പു സുൽത്താെൻറ ഓർമകൾ ജ്വലിച്ചു നിൽക്കുന്ന ഫറോക്ക് ടിപ്പു കോട്ട സംരക്ഷണം സർക്കാറിെൻറ ഉത്തരവാദിത്തമായി കണക്കാക്കി ഏറ്റെടുത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് വിദഗ്ധരുമായി ഉടൻ ചർച്ച നടത്തുമെന്ന് പൊതുമരത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചൊവ്വാഴ്ച കോട്ടയും പരിസരവും സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി.
സംരക്ഷിത ചരിത്ര സ്മാരകമെന്ന നിലയിൽ, കോട്ടയും ഇതുമായി ബന്ധപ്പെട്ട ഭൂമിയിലും കൂടുതൽ പരിശോധനകളും പഠനവും അനിവാര്യമാണ്.
ഇതാടൊപ്പം ഇവിടെ നിലവിലുള്ളതും നേരത്തെ പ്രാഥമിക പര്യവേക്ഷണങ്ങളിൽ ലഭ്യമായതുമായ നിരവധി അമൂല്യമായ ചരിത്ര ശേഷിപ്പുകളുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്.
കോടതി വ്യവഹാരങ്ങൾ തുടരുന്നതിനാൽ, നിയമ വശങ്ങൾക്കൊപ്പം കോട്ടഭൂമിയുടെ അനന്ത സാധ്യതകൾ പരിശോധിച്ച് ടൂറിസം വകുപ്പിനെയും കൂട്ടിയിണക്കിയുള്ള ബൃഹദ് പദ്ധതി ആസൂത്രണം ചെയ്യും.
ഇതിനായി ചരിത്രം, ഗവേഷണം, പുരാവസ്തു തുടങ്ങിയ ബന്ധപ്പെട്ട എല്ലാ മേഖലകളിലേയും വിദഗ്ധരുമായും കൂടിയാലോചിക്കും.
ജനാഭിലാഷം കൂടി പരിഗണിച്ചുള്ള സമഗ്ര പദ്ധതിക്കാകും പ്രാധാന്യം നൽകുക. കോളനി വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നാണ് ടിപ്പു കോട്ട.
കോടതി വ്യവഹാരങ്ങൾ വേഗത്തിൽ തീർപ്പാക്കാനാകുമോ എന്നുകൂടി പരിശോധിക്കണം. കേസുകൾ അനന്തമായി നീളുന്നത് ഇതുപോലുള്ള ചരിത്ര സ്മാരകളുടെ സംരക്ഷണത്തെ ബാധിക്കരുതെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂർ മണ്ഡലം െഡവലപ്മെൻറ് മിഷൻ ചെയർമാൻ എം. ഗിരീഷ്, ഒ.ആർ. മധു, പി.പി. രാമചന്ദ്രൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.