കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം; പ്രതിഷേധം

കോഴിക്കോട്: മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്​ സംഘർഷാവസ്​ഥ സൃഷ്​ടിച്ചു. വഴിയോര കച്ചവടം നിരോധിച്ച് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവ് മറികടന്ന് കച്ചവടക്കാര്‍ വിൽപ്പന നടത്തിയതിനു പിന്നാലെയാണ് പൊലീസ് നടപടി. ഇതിനെതിരെ കച്ചവടക്കാര്‍ പ്രതിഷേധിച്ചു.

സര്‍ക്കാര്‍ ഉത്തരവു പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ലെന്നും സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നും പൊലീസ് വിശദീകരിക്കുന്നു. മിഠായിത്തെരുവില്‍ ഇന്നു മുതൽ വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷണർ എ.വി ജോർജ് ഉത്തരവിറക്കിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകൾ അടച്ചുപൂട്ടുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.കടകൾക്കു പുറത്ത് ആളുകൾക്ക് സാമൂഹിക അകലം പാലിച്ചു നിൽക്കാനായി അടയാളം രേഖപ്പെടുത്തണമെന്നും കുട്ടികളെയും മുതിർന്ന ആളുകളെയും കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കഴിഞ്ഞ ദിവസം കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്​.


എന്നാൽ, മറ്റു കടകൾ തുറക്കുന്നതു പോലെ വഴിയോര കച്ചവടക്കാരെയും വ്യപാരം ചെയ്യാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കച്ചവടക്കാർ പ്രതിഷേധത്തിലാണ്​. മുഴുവൻ കോവിഡ്​ മാനദണ്ഡങ്ങളും പാലിക്കാൻ തങ്ങൾ തയാറാണെന്നും കോർപറേഷൻ കാർഡ്​ നൽകി അംഗീകരിച്ച വഴിയോര കച്ചവടക്കാരെയെങ്കിലും കച്ചവടം ചെയ്യാൻ അനുവദിക്കണമെന്നുമാണ്​ ആവശ്യം. പട്ടിണി മാറ്റാൻ കച്ചവടം ചെയ്യാനെത്തിയ തങ്ങ​ളെ ഒഴിപ്പിക്കുന്നത്​ ക്രൂരതയാണെന്ന്​ വഴിയോര കച്ചവടക്കാർ പറഞ്ഞു. 

കച്ചവടം ചെയ്​താൽ സാധനങ്ങളടക്കം പിടിച്ചെടുത്ത്​ നശിപ്പിക്കുമെന്ന നിലപാടിലാണ്​ പൊലീസ്​. കച്ചവടക്കാരുടെ പ്രതിഷേധവും തുടരുകയാണ്​. 



Tags:    
News Summary - protest at sm street calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.