കോഴിക്കോട്: തിരുപ്പതിയിൽ നിന്ന് തിരിച്ചുവരുന്നതിനിടെ കോഴിക്കോട്ട് നിന്നുള്ള 45 ഓളം പേർ ആന്ധ്ര ചിറ്റൂർ ജില്ലയിലെ പോതുകാനുമ ഗ്രാമത്തിൽ കുടുങ്ങി. ഇവർ സഞ്ചരിച്ച ബസ് പ്രളയം കാരണം വഴിതിരിച്ചുവിട്ടെങ്കിലും വനമേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്.
വ്യാഴാഴ്ച ഉച്ച മൂന്ന് മണിക്ക് ബസിൽ കയറിയ സംഘം രാത്രി പത്ത് മണിയായിട്ടും മുന്നോട്ടുപോവാൻ കഴിയാതെ വഴിയിൽ കിടക്കുകയാണെന്ന് യാത്രാസംഘത്തിലുള്ള അഡ്വ. മോഹൻദാസ് ഫോണിലൂടെ 'മാധ്യമ'ത്തെ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ആരും എത്തിയിട്ടില്ല. മഴ ശക്തമായി തുടരുകയാണ്. എന്താണ് സംഭവിക്കുക എന്ന് പറയാനാവാത്തത്ര ഭീതിയിലാണ് യാത്രക്കാർ. ഇടുങ്ങിയ റോഡിനിരുവശവും കാടായതിനാൽ ഭീതിജനകമാണ് അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10.10നുള്ള ട്രെയിനിൽ നാട്ടിലേക്ക് വരാൻ പുറപ്പെട്ടതായിരുന്നു. തമിഴ്നാട് സർക്കാർ ബസിലാണ് ഇവർ സഞ്ചരിക്കുന്നത്. പൊലീസോ മറ്റ് അധികൃതരോ സഹായത്തിനെത്തിയിട്ടില്ലെന്ന് മോഹൻ ദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.