പാലേരി: മഴ കനത്തതോടെ ചെറുപുഴയോരത്തും വയലിലും തോടുകളിലും മീൻപിടുത്തം തകൃതി. വല, ചൂണ്ടൽ, ഒറ്റൽ, കൂട് എന്നിവ ഉപയോഗിച്ചാണ് മീൻപിടുത്തം. കഴിഞ്ഞദിവസം കല്ലൂർ പാറക്കടവത്ത് താഴെ പുഴയിൽനിന്നും സലാം കൂത്താളിയുടെയും സംഘത്തിന്റെയും വലയിൽ കുടുങ്ങിയത് 10 കിലോ തൂക്കമുള്ള മൂന്നു കട്ടില മത്സ്യങ്ങളാണ്.
കൂടാതെ കൈച്ചിൽ, പരൽ, കടു, മുഷു, ആരൽ, മലഞ്ഞിൽ എന്നീ മീനുകളും ധാരാളം ലഭിക്കുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെ മീൻപിടുത്തത്തിൽ പങ്കാളികളാകുന്നുണ്ട്. അടിയോട്ടിൽ മൂസ്സ, ഏറ്റുമ്മൽ സന്തോഷ്, കള്ളങ്കകണ്ടി ഇബ്രാഹിം, എ. ലിനീഷ്, മുണ്ടത്തല മൂസ എന്നിവർ ചേർന്നാണ് കട്ടിലയെ വലയിൽ ആക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.