ബേപ്പൂർ: മീഞ്ചന്ത ഉള്ളിശ്ശേരികുന്ന് ‘രിഫായി’ മസ്ജിദിന് പിറകിലെ ടി.ടി. നാസറിന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. എട്ടു വർഷം മുമ്പ് നിർമിച്ച 20 റിങ് താഴ്ചയുള്ള കിണർ വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് താഴ്ന്നത്.
മോട്ടോർ കണക്ഷനുള്ള വീടാണെങ്കിലും കുടിക്കാനാവശ്യമായ വെള്ളം കോരിയെടുക്കാറാണ് പതിവ്. സാധാരണ പോലെ വീട്ടമ്മ ഫാത്തിമ (66) കുടിക്കാനുള്ള വെള്ളം എടുത്ത് അടുക്കളയിലെത്തിയ ഉടനെയാണ് വലിയ ശബ്ദം കേട്ടത്. പുറത്തിറങ്ങി നോക്കിയപ്പോൾ കിണറിന്റെ ആൾമറയടക്കം താഴുകയും ഒരു വലിയ ഗർത്തം രൂപപ്പെട്ടതുമാണ് കണ്ടത്.
ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ഡിവിഷൻ കൗൺസിലറെയും വില്ലേജ് ഓഫിസറെയും കോർപറേഷൻ സോണൽ ഓഫിസിലും വിവരമറിയിച്ചു. കിണർ വീടിനോട് വളരെ അടുത്തായതിനാലും വലിയ ഗർത്തം രൂപപ്പെട്ടതിനാലും വീടിനും അപകടസാധ്യതയുള്ളതിനാൽ ഗർത്തം മണ്ണിട്ട് മൂടുവാൻ അധികൃതർ നിർദേശം നൽകി. ഉടനെത്തന്നെ നാട്ടുകാർ കിണറും ചുറ്റും രൂപപ്പെട്ട ഗർത്തവും തൂർത്ത് അപകടം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.