കോഴിക്കോട്: 48 വയസ്സിനിടെ 111 തവണ രക്തം നൽകിയ അസീസായിരുന്നു രക്തദാതാക്കളുടെ സംഗമത്തിലെ താരം. പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ അസീസ് അപൂർവമായ എ നെഗറ്റിവ് ഗ്രൂപ് ഉടമയാണ്. അതിനാൽതന്നെ അന്വേഷിച്ച് എപ്പോഴും ആളുകൾ എത്താറുണ്ടെന്ന് അസീസ് പറയുന്നു.
ചുമട്ടുതൊഴിലാളിയായ അസീസ്, ജോലിത്തിരക്കുകൾക്കിടയിലും എവിടെയാണെങ്കിലും രക്തം നൽകാൻ ഓടിയെത്താറുണ്ട്. രക്തം നൽകുന്നതിന് മൂന്നുമാസത്തെ ഇടവേള വേണമെന്ന ഡോക്ടർമാരുടെ നിർദേശംപോലും പല സമയങ്ങളിലും ലംഘിക്കേണ്ടിവന്നിട്ടുണ്ട്.
തന്‍റെ രക്തത്തിന് ജീവന്‍റെ വിലയുണ്ടെന്ന് തിരിച്ചറിയുന്ന ഘട്ടങ്ങളിൽ അസീസ് എല്ലാം മറക്കും. 2019ൽ സംസ്ഥാന സർക്കാറിന്റെ ആദരവും അസീസിനെ തേടിയെത്തിയിട്ടുണ്ട്. അസീസിന്റെ നാലു മക്കളും ഭാര്യയും രക്തദാനത്തിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.