വെള്ളിമാട്കുന്ന്: നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയിലുള്ളവരും രോഗത്തെ അതിജീവിക്കുന്നവരും വെള്ളിമാട്കുന്ന് ജെ.ഡി.ടി ഓഡിറ്റോറിയത്തിൽ ഒത്തുകൂടി. ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ന്യൂറോ റിഹാബ് പദ്ധതിയായ റിഹാബിറ്റിന്റെ വാർഷികത്തോടനുബന്ധിച്ചാണ് സംഗമം.
ദുബൈ ഫാത്തിമ ഹെൽത്ത് ഗ്രൂപ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ കീഴിൽ 10 ഏക്കറിൽ ഒരുങ്ങുന്ന കേരള ന്യൂറോ റിഹാബ് ഇൻസ്റ്റിറ്റ്യൂട്ട് അന്താരാഷ്ട നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമായി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കെ.പി. ഹനീഫ അധ്യക്ഷത വഹിച്ചു.
മോട്ടിവേഷൻ സ്പീക്കർ പി.എം.എ. ഗഫൂർ സംവദിച്ചു. നാഡീസംബന്ധമായ അസുഖങ്ങൾ വന്നവർ ശ്രദ്ധിക്കേണ്ട കുറിപ്പുകൾ അടങ്ങിയ പുസ്തകം ഡോ. ബീന ഹുസൈൻ പ്രകാശനം ചെയ്തു. പി.കെ ഗ്രൂപ് ചെയർമാൻ പി.കെ. അഹമ്മദ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ ഡയറക്ടർ ഡോ. അൻവർ ഹുസൈൻ.
റിഹാബിറ്റ് കെയർ ഹോം ചീഫ് ഫിസിയാട്രിസ്റ്റ് ഡോ. എ അഫ്ര ആയിഷ, ബ്രിട്കോ ഗ്രൂപ് ചെയർമാൻ സുധീർ ചെറുവാടി, ഇഖ്റ ഹോസ്പിറ്റൽ ഡയറക്ടർ പി.സി. അൻവർ, മാനേജ്മന്റ് ട്രെയ്നർ പി.കെ. ആഷിഖ്, ബഷീർ മമ്പുറം എന്നിവർ സംസാരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ.വി. നിയാസ് സ്വാഗതവും റിഹാബിറ്റ് സി.ഇ.ഒ സി. മിറാഷ് നന്ദിയും പറഞ്ഞു.
ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രമായ പുളിക്കൽ എബിലിറ്റി ഫൗണ്ടേഷനിലെയും ഭിന്നശേഷി കൂട്ടായ്മയായ മലപ്പുറം കൊമ്പൻസിലെയും കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.