വേളം: കോവിഡ് രോഗികൾക്ക് ആശ്രയമായി സതീശൻെറ കാർ. അവശരായവരെ ആശുപത്രികളിലും പോസിറ്റിവായ കുട്ടികളെ എസ്.എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ സ്കൂളിലും കാറിലെത്തിക്കുകയാണ് കുറിച്ചകം വാർഡ് ആർ.ആർ.ടി വളൻറിയർ വെള്ളാംകുടി സതീശൻ.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരെ ആശുപത്രികളിൽ എത്തിക്കാൻ വാഹനം കിട്ടാതെ പ്രയാസം നേരിട്ടിരുന്നു.
ഇത് അറിഞ്ഞ സതീശൻ പി.പി.ഇ കിറ്റ് സംഘടിപ്പിച്ച് വാർഡിനകത്തും പുറത്തുമുള്ള കോവിഡ് രോഗികളെ ആശുപത്രിയിലും തിരിച്ച് വീടുകളിലും എത്തിച്ചു. പ്രവാസിയായ സതീശൻ കഴിഞ്ഞ അടച്ചുപൂട്ടൽ സമയത്ത് നാട്ടിലെത്തി തിരിച്ചുപോകാൻ കഴിയാതെ ഗുഡ്സ് ഡ്രൈവറായി ഉപജീവനം കഴിക്കുകയാണ്.
പ്രായമായ അച്ഛനെയും അമ്മയെയും ബന്ധുവീട്ടിൽ താമസിപ്പിച്ചാണ് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.