ആർത്തിരമ്പുന്ന കടലിനടുത്ത് ആരുടെയും സഹായമില്ലാതെ കഴിയുകയാണ് മൂന്ന് വയോധികരുൾപ്പെടുന്ന കുടുംബം. ശെഞ്ചിവേൽ -പാർവതി ദമ്പതികളും െശഞ്ചിവേലിെൻറ സഹോദരൻ ശബാവതിയുമാണ് രോഗവും ആവലാതികളുമായി കഴിഞ്ഞുകൂടുന്നത്. പത്തിലേറെവരുന്ന തെുരവുനായ്ക്കളാണ് ഇവരുടെ കൂട്ട്. സൗത്ത് ബീച്ചിൽ ദി കാലിക്കറ്റ് കോ ഓപറേറ്റിവ് അർബൻ ബാങ്കിെൻറ പരപ്പിൽ ശാഖക്ക് എതിർഭാഗത്ത് കടലോരത്താണ് ഇവരുടെ ഓലമേഞ്ഞ കുഞ്ഞുവീട്. കെട്ടിമേയാൻ പണമില്ലാത്തതിനാൽ ആരോ നൽകിയ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയതോടെയാണ് മഴവെള്ളം അകത്തെത്തുന്നത് ഇല്ലാതായത്. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ കടലാക്രമണം രൂക്ഷമായി വീടിെൻറ പിൻഭാഗം പൂർണമായും തകർന്നു. തിര ശക്തമായി കടൽവെള്ളം വീടിനുള്ളിലേക്ക് അടിച്ചുകയറുകയും ചെയ്തു.
ഈ ഭാഗത്ത് പൂർണമായും കരിങ്കൽഭിത്തിയില്ലാത്തതാണ് വലിയ പ്രതിസന്ധി. കടലിെൻറ വിവിധ ഭാഗങ്ങളിൽ തള്ളുന്ന മാലിന്യവും ഇവരുടെ വീടിെൻറ തൊട്ടടുത്താണ് കുമിഞ്ഞുകൂടുന്നത്. കോവിഡ് കാലമായതോെട ആരെങ്കിലുമൊക്കെ നൽകുന്ന ഭക്ഷണമാണ് ഏക ആശ്രയമെന്ന് ശബാവതി പറയുന്നു. പാർവതി എല്ലാ ദിവസവും വലിയങ്ങാടിയിൽ പോയി കടകൾക്കുമുന്നിലും മറ്റും വീണുകിടക്കുന്ന അരി പെറുക്കി ചേറിയെടുത്ത് വീട്ടിലെത്തിക്കും. ഇത് ഞങ്ങൾ മൂന്നുപേരുംകൂടി കഞ്ഞിെവച്ച് കുടിക്കും -അദ്ദേഹം പറഞ്ഞു.
തമിഴ്നാട് കടലൂർ സ്വദേശികളാണിവർ. രണ്ടര പതിറ്റാണ്ട് മുമ്പാണ് കോഴിക്കോട്ടെത്തിയത്. ബീച്ച് റോഡിൽ വിറക് ചീന്തിക്കൊടുത്താണ് ജീവിതം കഴിച്ചുകൂട്ടിയത്. പ്രായമായതോടെ ആവതില്ലാതായി. കാഴ്ചയും മങ്ങി. ഇതോടെയാണ് ജീവിതം വഴിമുട്ടിയത്. ഇവർക്ക് വേൽമുരുകനെന്നുപേരുള്ള മകനുണ്ടെന്നും മകനും ഭാര്യയും ഇവരുടെ അടുത്തേക്ക് വരാറില്ലെന്നുമാണ് അടുത്തുള്ളവർ പറയുന്നത്. സുരക്ഷ കണക്കിലെടുത്ത് ഇവരെ ഏതെങ്കിലും വയോജന കേന്ദ്രത്തിേലക്ക് മാറ്റണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.