കോഴിക്കോട്: ജില്ലയിൽ മായനാട് ഭാഗത്ത് ഷിഗെല്ല രോഗം പടർന്നത് എങ്ങനെെയന്നത് സംബന്ധിച്ച് മെഡിക്കൽ കോളജ് കമ്യൂണിറ്റി െമഡിസിൻ വിഭാഗം നടത്തിയ പഠനത്തിെൻറ അന്തിമ റിപ്പോർട്ട് നാളെ സമർപ്പിക്കും.
കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ പ്രദേശം സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു. മലിനജലം കുടിക്കാനിടയായതാണ് രോഗത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷൻ തുടരുന്നുണ്ട്. തിങ്കളാഴ്ച 82 കിണറുകൾകൂടി ക്ലോറിനേഷൻ നടത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽനിന്ന് ആളുകൾ പ്രദേശത്തെത്തി പഠനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ട രണ്ട് കുട്ടികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് മലം പരിശോധനക്ക് എടുത്തിട്ടുണ്ട്. കുട്ടികളെ ഡിസ്ചാർജ് ചെയ്ത് വിട്ടു. മരുന്ന് തുടരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഡിസംബർ 24ന് പ്രദേശത്ത് വീണ്ടും മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്ന് കോർപറേഷൻ ഹെൽത്ത് വിഭാഗം അറിയിച്ചു. നിലവിൽ രോഗം നിയന്ത്രണവിധേയമാണ്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.