കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിൽ എം.വി.ഐമാരുടെ എണ്ണക്കുറവുമൂലം ദൈനംദിന പ്രവർത്തനം താളം തെറ്റുന്നു. ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫിസുകളിൽ എം.വി.ഐമാരുടെ അവധിപോലും ഓഫിസ് പ്രവർത്തനം താളംതെറ്റിക്കുകയാണ്. നിലവിൽ 18 പേരുടെ ഒഴിവുകളാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രമോഷൻ കൗൺസിലുള്ളത്. രണ്ടുമാസം മുമ്പ് പ്രമോഷൻ കൗൺസിൽ ചേർന്നെങ്കിലും എ.എം.വി.ഐമാരുടെ പ്രമോഷൻ ലിസ്റ്റ് തയാറാക്കാത്തതിനാൽ സ്ഥാനക്കയറ്റം നൽകി ഒഴിവു നികത്താൻ കഴിഞ്ഞില്ല. ഒരുമാസം മുമ്പ് പുതിയ ലിസ്റ്റ് തയാറാക്കി സമർപ്പിച്ചിട്ടും കൗൺസിൽ ചേർന്നിട്ടില്ല.
ഉദ്യോഗസ്ഥർ വിരമിക്കുന്നതിനനുസരിച്ച് പ്രമോഷൻ നടക്കുന്നുമില്ല. എം.വി.ഐമാർ അവധിയെടുക്കുന്ന ഓഫിസുകളിലേക്ക് സമീപത്തെ ഓഫിസുകളിൽനിന്ന് താൽക്കാലികമായി മാറ്റം നൽകുകയാണ്. വിവിധ ജില്ലകളിൽ ഇങ്ങനെ താൽക്കാലിക സംവിധാനം ഏർപ്പെടുത്തുകയാണ്. ഒഴിവുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാൽ ജോലിഭാരം കൂടുകയാണ്. ക്രമക്കേടുകളെത്തുടർന്ന് കഴിഞ്ഞ ദിവസം മൂന്ന് എം.വി.ഐമാരെ സസ്പെൻഡ് ചെയ്തതും പ്രതിസന്ധി രൂക്ഷമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.