കോഴിക്കോട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിെനാടുവിൽ നിർമാണോദ്ഘാടനം നടന്ന ആറുവരി കോഴിക്കോട് ബൈപാസ് മലബാറിെൻറ വാണിജ്യ–വ്യവസായ മേഖലയിൽ നാഴികക്കല്ലാവും. രാമനാട്ടുകര -വെങ്ങളം പാതയാണ് ആറുവരിപ്പാതയാക്കി വികസിപ്പിക്കുന്നത്.
ചെലവ് നിശ്ചയിച്ചിട്ടില്ലെങ്കിലും വെങ്ങളത്തുനിന്ന് അഴിയൂർ വെര ആറുവരിയാക്കാനുള്ള ടെൻഡർ നടപടിയും ഇതിനകം ആരംഭിച്ചിട്ടുണ്ട്. 210.21 കോടി രൂപ ചെലവിൽ പാലോളിപ്പാലം, മൂരാട് പാലം എന്നിവയുടെ വികസനവും പൂർത്തിയാക്കും.
മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന എൻ.എച്ച് 66 ദേശീയപാതയെന്ന നിലയിലാണ് ആറുവരിപ്പാത മലബാറിെൻറ വികസനത്തിന് കുതിപ്പേകുക. തെക്കുപടിഞ്ഞാറന്‍ തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നായ ബേപ്പൂരിനെ കൂടി ഇൗ പാതയുമായി ബന്ധിപ്പിക്കുന്നതോടെ കയറ്റുമതി, ഇറക്കുമതി മേഖലക്കും വലിയ നേട്ടമാകും. ബേപ്പൂർ തുറമുഖം -മലാപ്പറമ്പ് ജങ്ഷൻ നാലുവരിപ്പാതക്ക് കേന്ദ്ര ഗതാഗത മന്ത്രാലയം 2018ൽ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
പ്രതിവര്‍ഷം ലക്ഷം ടണ്‍ ചരക്കുനീക്കമാണ് നിലവിൽ ബേപ്പൂർ തുറമുഖം കൈകാര്യം ചെയ്യുന്നത്. റോഡ് ഗതാഗത മേഖലയിലെ പരിമിതികൾ നിലനിൽക്കെയാണിത്. റോഡുകൾ വികസിക്കുന്നതോെട കണ്ടെയ്നർ നീക്കമടക്കം വലിയതോതിൽ നടത്താനാവും. വാണിജ്യ നഗരം എന്നതിനൊപ്പം ഐ.ഐ.എം, എൻ.ഐ.ടി, മെഡിക്കല്‍ കോളജ്, എന്‍ജിനീയറിങ് കോളജ്, സുഗന്ധവിള ഗവേഷണ കേന്ദ്രം, സൈബർ പാർക്കുകൾ തുടങ്ങി നിരവധി പ്രധാന സ്ഥാപനങ്ങളും പാതേയാട് ചേർന്നുള്ള പ്രദേശങ്ങളിലാണ്.
ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡിെൻറ (ഇൻകെൽ) നേതൃത്വത്തിൽ ദേശീയപാത അതോറിറ്റിയുമായി ഒപ്പിട്ട കരാർ പ്രകാരം 2016ൽ പ്രതീക്ഷിച്ച ചെലവിനെക്കാൾ 403 കോടി രൂപ വർധന വരുത്തയാണ് ബൈപാസ് വീതികൂട്ടൽ ആരംഭിക്കുന്നത്. സാേങ്കതിക നൂലാമാലകളിൽപെട്ട് പഴയ കരാർ റദ്ദാവുകയും തുടർന്ന് ഹൈദരാബാദിലെ കെ.എം.സി കൺസ്ട്രക്ഷന്‍ ടെൻഡർ അനുവദിക്കുകയുമായിരുന്നു.
ഇതും സേങ്കതിക തടസ്സങ്ങളിൽപെട്ടതോടെയാണ് വീണ്ടും ഇൻകെലിെൻറ നേതൃത്വത്തിൽ പുതിയ കരാറിൽ ഒപ്പുവെച്ചത്. 12,692 കോടി ചെലവിൽ 204 കിലോമീറ്റർ നീളുന്ന എട്ട് ദേശീയപാത പദ്ധതികളിലുൾപ്പെടുത്തി ചൊവ്വാഴ്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് കോഴിക്കോട് ആറുവരിപ്പാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.