മാവൂരിൽ തെരുവുനായ് ആക്രമണം ആറുപേർക്ക് കടിയേറ്റു

മാ​വൂ​ർ: മാ​വൂ​ർ അ​ങ്ങാ​ടി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം. ആ​റു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. പോ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് നാ​യ് ​ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്.

തെ​ന​പ​റ​മ്പി​ൽ ഭാ​ഗം വ​ഴി ഓ​ടി​യ നാ​യ വ​ഴി​യി​ലു​ള്ള​വ​രെ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും മാ​വൂ​ർ-​പ​ള്ളി​യോ​ൾ റോ​ഡി​ലും ഉ​ള്ള​​വ​രെ​യും ആ​ക്ര​മി​ച്ചു.

രാ​ത്രി​യും ആ​ക്ര​മ​ണം തു​ട​ർ​ന്നു. തെ​ന​പ​റ​മ്പി​ൽ ബീ​ഫാ​ത്തി​മ (80), ക​ച്ചേ​രി​കു​ന്ന് ബാ​ല​ൻ (50), എ​ഴു​നി​ല​ത്ത് മു​ജീ​ബ് റ​ഹ്മാ​ൻ (37), മേ​ച്ചേ​രി​ക്കു​ന്ന് സു​ഗീ​ഷ് (25), തെ​ന​പ​റ​മ്പി​ൽ മ​ൻ​സു​ർ (42), അ​തി​ഥി തൊ​ഴി​ലാ​ളി എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

ബീ​ഫാ​ത്തി​മ​ക്ക് വീ​ടി​നു​മു​ന്നി​ൽ​നി​ന്നാ​ണ് സാ​ര​മാ​യി ക​ടി​യേ​റ്റ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന മ​ൻ​സൂ​റി​നെ ആ​ക്ര​മി​ച്ചെ​ങ്കി​ലും പാ​ന്റി​നാ​ണ് ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ​യ​ല്ലൊം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Six people were bitten by a stray dog ​​in Mavur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.