കോഴിക്കോട്: ഉറക്കം വില്ലനായതോെട കഞ്ചാവുമായെത്തിയ യുവാവ് െചന്നുപെട്ടത് പൊലീസിനുമുന്നിൽ. തലശ്ശേരി നിർമലഗിരി കൊളായിവളപ്പിൽ ഷിനാസിനെയാണ് (26) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ഒന്നേകാൽ കിലോ കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഷിനാസ് മഹാരാഷ്ട്രയിലെ താണെയിൽപോയി കഞ്ചാവ് വാങ്ങി പനവേലിൽ നിന്ന് മംഗള എക്സ്പ്രസിൽ തലശ്ശേരിയിലേക്ക് ടിക്കറ്റെടുത്ത് യാത്രതുടർന്നു. ഉറങ്ങിപ്പോയ ഇയാൾക്ക് ട്രെയിൻ തലശ്ശേരിയിലെത്തിയപ്പോൾ ഇറങ്ങാൻ കഴിഞ്ഞില്ല. ഉറക്കമുണർന്നപ്പോഴേക്കും ഷൊർണൂരെത്തിയിരുന്നു. ഇവിടെയിറങ്ങി ഏറനാട് ഇൻറർ സിറ്റിയിൽ തലശ്ശേരിയിലേക്ക് തിരിച്ചു.
കോഴിക്കോട് സ്റ്റേഷനിെലത്തിയപ്പോൾ പുറത്തിറങ്ങിയ ഷിനാസ് പൊലീസിന് മുന്നിൽപെട്ട് പരുങ്ങുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്ന റെയിൽവേ എസ്.ഐമാരായ ബഷീർ, സുനിൽ, സിവിൽ പൊലീസ് ഓഫിസർമാരായ മജീദ്, സുബൈർ, ദിനേശൻ എന്നിവർ സംശയംതോന്നി ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.