വെള്ളിമാട്കുന്ന് ജങ്ഷനിൽ ഡോ. സെയ്ത് സൽമ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു

ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹം ഒരുമിക്കണം -ഡോ. ഹുസെൻ മടവൂർ

കോഴി​ക്കോട്: ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവർ ഒരുമിച്ച് നടത്തണമെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. സർക്കാർ ഈ വിഷയത്തിൽ ഉണർന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. അതേ സമയം നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് മദ്യമുൾപ്പെടെ ലഹരിയുടെ വിപണനം നടക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിമാട്കുന്ന് ജങ്ഷനിൽ ഡോ. സെയ്ത് സൽമ ചാരിറ്റബ്ൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ഹുസൈൻ മടവൂർ. ഫൗണ്ടേഷൻ ചെയർമാൻ പി.എം. കോയ അധ്യക്ഷത വഹിച്ചു. മോഹനൻ പുതിയോട്ടിൽ, പ്രഫ. കുര്യാക്കോസ് വട്ടമറ്റം, ഡോ. ബാലകൃഷ്ണൻ നമ്പ്യാർ, എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ പി.പി. റഷീദലി തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ സി. പ്രദീഷ് കുമാർ സ്വാഗതം പറഞ്ഞു.

Tags:    
News Summary - Society should unite in fight against drug addiction -Dr. Hussain Madavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.