കുന്ദമംഗലം: കാണാതായ സൗരോർജ പാനൽ തിരിച്ചെത്തിച്ചു പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമം വിവാദമായി. പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന് മുകളിൽ സ്ഥാപിച്ച സൗരോർജ പാനൽ ദിവസങ്ങൾക്ക് മുമ്പ് മോഷണം പോയിരുന്നു. ഇതറിഞ്ഞ പഞ്ചായത്ത് അധികൃതരുടെ പരാതിയെതുടർന്ന് സൗരോർജ പാനൽ തിരിച്ചേൽപിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് വിവാദമായത്.
അറ്റകുറ്റപ്പണി നടത്തുന്നതിന് വേണ്ടി ഏതാനും ദിവസം മുമ്പ് ടെക്നിഷ്യൻ എത്തിയപ്പോഴാണ് 10 കിലോവാട്ട് ശേഷിയുള്ള 2014ൽ സ്ഥാപിച്ച 29 സൗരോർജ പാനലുകളിൽ ചിലതു കാണാനില്ലെന്ന് അധികൃതർ അറിഞ്ഞത്.
സമീപത്തെ കടകളിലെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത് കണ്ടെത്തിയത്. തുടർന്ന് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.
വാഹന ഉടമയുമായി ബന്ധപ്പെട്ട് കൊണ്ടുപോയ മുഴുവൻ സൗരോർജ പാനലും പൊലീസ് ഇടപെട്ട് സ്ഥലത്തുനിന്ന് തിരികെ എത്തിക്കുകയും ചെയ്തു. തുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് പ്രതിപക്ഷ പാർട്ടികൾ പ്രശ്നം ഏറ്റെടുത്തതും സംഭവം വിവാദമായതും.
കുന്ദമംഗലം: പഞ്ചായത്തിൽ സോളാർ പാനൽ മോഷണം നടത്തിയ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസ് കവാടത്തിൽ പ്രതിഷേധ സമരം നടത്തി. ഒ. ഉസ്സൈൻ, എ.കെ. ഷൗക്കത്ത്, എം. ബാബുമോൻ, സിദീഖ് തെക്കയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.