കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സ്റ്റൈപൻഡ് മുടങ്ങിയതിനെത്തുടർന്ന് ഹൗസ് സർജൻമാർ സമരത്തിലേക്ക്. ഫെബ്രുവരിയിലെ സ്റ്റൈപൻഡ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.
222 ഹൗസ് സർജന്മാരാണ് കോഴിക്കോട് മെഡിക്കൽ കോളജിലുള്ളത്. സ്റ്റൈപൻഡ് വൈകിയതോടെ ഹൗസ് സർജൻമാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
പ്രപ്പോസൽ ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ധനകാര്യ വകുപ്പിൽ ബന്ധപ്പെട്ടെങ്കിലും എന്ന് ലഭ്യമാക്കും എന്നത് സംബന്ധിച്ച് ഒരുറപ്പും നൽകാൻ അധികൃതർ തയാറായില്ലെന്നും ഹൗസ് സർജൻമാർ ചൂണ്ടിക്കാട്ടി. രണ്ടു ദിവസത്തിനകം സ്റ്റൈപൻഡ് ലഭിച്ചിട്ടില്ലെങ്കിൽ സമരത്തിന് നോട്ടീസ് നൽകുമെന്നും ഹൗസ് സർജൻസ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.