കോഴിക്കോട്: നഗരത്തിലെ കക്കൂസ് മാലിന്യം മെഡിക്കൽ കോളജിലെ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് സംസ്കരിക്കുന്ന കോഴിക്കോട് കോര്‍പറേഷന്റെ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോളജിലെ വിദ്യാര്‍ഥികളും ജീവനക്കാരും റസിഡന്റ് അസോസിയേഷനുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആശുപത്രി ജീവനക്കാരായ 136 കുടുംബങ്ങളാണ് പ്ലാന്റിന്റെ 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നത്.
കൂടാതെ, പി.ജി, പാരാ മെഡിക്കല്‍ ഹോസ്റ്റലുകളും സമീപത്തുണ്ട്. ഇതിനെല്ലാം പുറമെ, കക്കൂസ് മാലിന്യം കൊണ്ടുവരേണ്ടത് ആശുപത്രി ഒ.പി, അത്യാഹിത വിഭാഗം, സൂപ്പര്‍ സ്പെഷാലിറ്റി കോംപ്ലക്സ് എന്നീ സ്ഥാപനങ്ങളുടെ പരിസരത്ത് കൂടെയാണ്. ഇത് നിലവില്‍ അധികൃതര്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുമെങ്കിലും കാലം കഴിയും തോറും കുത്തഴിഞ്ഞ അവസ്ഥയിലാകുമെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിക്കെതിരെ റസിഡന്റ്സ് അസോസിയേഷനും ജീവനക്കാരും വിദ്യാര്‍ഥികളും ബുധനാഴ്ച ബഹുജന കൺവെന്ഷന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മെഡി.കോളജ് പി.ജി ഹാളില്‍ ഉച്ചക്ക് രണ്ടിനാണ് യോഗം.
ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പദ്ധതിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തിങ്കളാഴ്ച അര്‍ധരാത്രിയിൽ കക്കൂസ് മാലിന്യവുമായി കോര്പറേഷന് വാഹനം മെഡി. കോളജിലെത്തിയപ്പോൾ വിദ്യാര്‍ഥികളും റെസിഡന്റ്സ് അസോസിയേഷനും ചേര്‍ന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിരുന്നു. ഇത് വകവെക്കാതെ മാലിന്യം പ്ലാന്റില്‍ നിക്ഷേപിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചായിരുന്നു മാലിന്യം നിക്ഷേപിക്കാൻ വാഹനം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.