കൊയിലാണ്ടി: കാൽപന്തുകളിച്ചും പുതുതലമുറക്ക് കളിപറഞ്ഞും മൈതാനങ്ങളിൽ നിറഞ്ഞുനിന്ന കെ.ടി. സുരേന്ദ്രൻ ജഴ്സിയും ബൂട്ടും അഴിച്ചുവെച്ച് ജീവിതത്തോട് വിടചൊല്ലി. അപ്രതീക്ഷിതമായിരുന്നു വിയോഗം. ഗവ. ബോയ്സ് ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെയാണ് ഫുട്ബാളിലേക്കു കടന്നുവന്നത്. മരണംവരെ കളിക്കളത്തിൽ തുടർന്നു. പ്രശസ്ത ടീമുകൾക്കും പ്രാദേശിക ടീമുകൾക്കും ഗോൾപോസ്റ്റിൽ കാവൽക്കാരനായി നിന്ന സുരേന്ദ്രൻ പിന്നീട് കുട്ടികളുടെ പരിശീലകനായി നിരവധി പേരെ വാർത്തെടുത്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തെ തടുക്കാനായില്ല.
അവസാന വിസിൽവരെ കളിമൈതാനത്തോടൊപ്പം നിറസാന്നിധ്യമായി നിന്നശേഷമാണ് വിടവാങ്ങൽ. ഇനി ശിഷ്യരിലൂടെ സുരേന്ദ്രന്റെ ഓർമകൾ ഗ്രൗണ്ടുകളിൽ നിറഞ്ഞുനിൽക്കും. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട പോസ്റ്റുമാനുമായിരുന്നു സുരേന്ദ്രൻ. മേലൂർ പോസ്റ്റ് ഓഫിസിൽ ഇ.ഡി ജീവനക്കാരനായിരുന്ന അദ്ദേഹം കൃത്യമായി തപാലുകൾ എത്തിക്കാൻ ശുഷ്കാന്തി കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.