കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുത്ത മൃതദേഹം തിരിച്ചുവിളിച്ച് പോസ്റ്റ്മോർട്ടം നടത്തി. കൊമ്മേരി സ്വദേശി സാധനയുടെ (61) മൃതദേഹമാണ് ആശുപത്രി അധികൃതർ തിരിച്ചു വിളിച്ച് പോസ്റ്റ്മോർട്ടം ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെ കോവിഡ് ഗുരുതരാവസ്ഥയിലായ സാധനയെ ചേവായൂരിെല മകളുടെ വീട്ടിൽനിന്ന് ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
എന്നാൽ, ആശുപത്രിയിൽ എത്തും മുമ്പുതന്നെ മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും പരിശോധനകൾക്കു ശേഷം വിട്ടുനൽകുകയും ചെയ്തു. മൃതദേഹവുമായി തിരികെ പോകുമ്പോൾ ആശുപത്രി അധികൃതർ വിളിച്ച് ചെറിയ പ്രശ്നമുണ്ടെന്നും തിരികെ വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ആശുപത്രിയിൽ എത്തിയപ്പോൾ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ വിട്ടു നൽകാനാവൂയെന്ന് അറിയിച്ചു. ഇല്ലെങ്കിൽ പൊലീസിൻെ റ സമ്മതപത്രം വേണമെന്ന് പറയുകയും അതു പ്രകാരം കോവിഡ് രോഗി കൂടിയായ മരുമകൻ പൊലീസ് സ്േറ്റഷനിൽ എത്തിയെങ്കിലും സമതപത്രം നൽകാൻ പൊലീസ് തയാറായില്ല. തുടർന്ന് ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തിയാണ് മൃതദേഹം വിട്ടുനൽകിയത്. ബുധനാഴ്ച വൈകീട്ടൊടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ മൃതദേഹം സംസ്കരിെച്ചന്ന് മരുമകൻ ശബരീഷ് പറഞ്ഞു.
ആഗസ്റ്റ് 19ന് തനിക്ക് കോവിഡ് പോസിറ്റിവായിരുെന്നന്നും രണ്ടു ദിവസങ്ങൾക്കുള്ളിൽ വീട്ടിൽ മറ്റുള്ളവർക്കും രോഗലക്ഷണം ഉണ്ടായെന്നും ശബരീഷ് പറഞ്ഞു. സാധനക്ക് ശ്വാസതടസ്സമടക്കം നേരിട്ടപ്പോൾ കോവിഡ് സെല്ലിലേക്ക് വിളിച്ച് വിവരം പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ കോവിഡ് പോസിറ്റിവാണെന്ന റിസൽറ്റ് ഉണ്ടെങ്കിലേ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനാവൂവെന്ന് അധികൃതർ പറഞ്ഞതായി ശബരീഷ് വ്യക്തമാക്കി. തുടർന്ന് കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയയാക്കിയെങ്കിലും അടുത്ത ദിവസം മാത്രമാണ് ഫലം ലഭിച്ചത്. അപ്പോഴേക്കും രോഗി അതിഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് വീണ്ടും കോവിഡ് സെല്ലിൽ ബന്ധപ്പെട്ട് ആംബുലൻസ് ലഭ്യമാക്കി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.ഭർത്താവ്: മണികണ്ഠൻ. ഏകമകൾ: അപർണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.