കോഴിക്കോട്: ഹിന്ദുത്വ ഭീകരത ഇന്ത്യയുടെ സൂക്ഷ്മതലങ്ങൾ പടർന്നുപിടിച്ച വ്യാധിയാണെന്നും അതിനെതിരായ പോരാട്ടം അടിത്തട്ടിലേക്ക് പടരണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. സോളിഡാരിറ്റി മേഖല പ്രവർത്തക കൺവെൻഷൻ കൊടുവള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അടിസ്ഥാന ജനാധിപത്യ സ്ഥാപനങ്ങളെയടക്കം സംഘ്പരിവാർ കൈയടക്കിയ സാഹചര്യത്തിൽ ഭരണം മാറുന്നതുകൊണ്ടു മാത്രം ഈ ഭീകരത അവസാനിക്കില്ല. അടിസ്ഥാനപരമായ പരിവർത്തനം ആവശ്യമാണ്. ഫലസ്തീനിൽ നടക്കുന്നത് അതിജീവന പോരാട്ടം മാത്രമല്ല, ഖുദ്സിന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടംകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് സജീർ എടച്ചേരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ സ്വാലിഹ് ചിറ്റടി, ജാസിം തോട്ടത്തിൽ, ടി. ഇസ്മാഈൽ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഫീഫ് വള്ളിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.