കോഴിക്കോട്: സ്ഥലം രജിസ്റ്റർ ചെയ്തുതരാമെന്നുപറഞ്ഞ് ആറര ലക്ഷം രൂപ തട്ടിയെടുക്കുകയും തുക തിരിച്ചുചോദിച്ച വിരോധത്തിൽ മർദിച്ചവശനാക്കുകയും ചെയ്തെന്ന കേസിൽ പൊലീസ് അേന്വഷണം നടത്തുന്നില്ലെന്ന് പരാതി.
കർണാടക ശിവാജിനഗർ സ്വദേശി എൻ.പി. ഉമറാണ് തട്ടിപ്പിനും ക്രൂരമർദനത്തിനും ഇരയായത്. ഇദ്ദേഹം കാരപ്പറമ്പിലെ ചിക്കൻ സ്റ്റാളിൽ ജോലിചെയ്യവെ 2019ൽ പരിചയപ്പെട്ട പി.കെ. നസീമയും മറ്റുചിലരും േചർന്ന് വീടുവെക്കാൻ മുക്കത്ത് അഞ്ചുസെൻറ് ഭൂമി നൽകാമെന്ന് പറഞ്ഞ് ആറര ലക്ഷം രൂപ മുൻകൂറായി വാങ്ങുകയായിരുന്നു. മുക്കം ടൗണിനോട് ചേർന്നുള്ള ഭൂമി കാണിച്ച് എട്ടുലക്ഷം രൂപക്ക് വിൽപന ഉറപ്പിച്ചതോടെയാണ് മുൻകൂർ തുകയായി ആറരലക്ഷം രൂപ നൽകിയത്.
എന്നാൽ കുമരനല്ലൂരിലെ മറ്റൊരു ഭൂമിയുടെ ആധാരത്തിെൻറ പകർപ്പാണ് നൽകിയത്. തട്ടിപ്പ് ബോധ്യമായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ആദ്യം കൈമാറാതിരിക്കുകയും പിന്നീട് ചെക്ക് നൽകുകയും ചെയ്തു. ചെക്ക് ബാങ്കിൽ നൽകിയെങ്കിലും മടങ്ങി. ഒരുമാസത്തിനുള്ളിൽ പണം തിരിച്ചുനൽകാമെന്നുപറഞ്ഞ് 2019 ഡിസംബർ 20ന് കരാർ എഴുതിയെങ്കിലും പണമോ ഭൂമിയോ തന്നില്ല. ഇതിനിടെ പണം തിരിച്ചുചോദിച്ചതിലെ വിരോധംവെച്ച് എടക്കാട് റോഡിൽ താൻ ആരംഭിച്ച ചിക്കൻ സ്റ്റാളിൽ നസീമയും മക്കളും ഗുണ്ടകളും വന്ന് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ഉമർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മാത്രമല്ല അക്രമിസംഘം കടയുടെ മേശയിലുണ്ടായിരുന്ന 30,000 രൂപ കവരുകയും ചെയ്തു. പത്തുദിവത്തോളം ചികിത്സയിൽ തുടർന്നശേഷം അക്രമി സംഘമെത്തിയ കാറിെൻറ നടമ്പറടക്കം കാണിച്ച് എലത്തൂർ പൊലീസിൽ പരാതി നൽകി.എന്നാൽ ഒന്നരവർഷം കഴിഞ്ഞിട്ടും പൊലീസ് കേസിൽ അന്വേഷണം പൂർത്തിയാക്കുകയോ കുറ്റപത്രം സമർപ്പിക്കുകയോ െചയ്തിട്ടില്ലെന്നും ഉമറും ഇവരുടെ അഭിഭാഷക അഡ്വ. ഷെനിയും പറഞ്ഞു. സംഭവത്തിൽ സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.