ചാലിയത്ത് ലഹരിക്കടിമയായ യുവാവി െൻറ പരാക്രമത്തിൽ നാശമുണ്ടായ വാഹനങ്ങൾ

ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; കേസെടുത്തു

ചാലിയം: ലഹരിക്കടിമയായി വാഹനങ്ങൾക്കും വീടിനും നേരെ പരാക്രമം കാട്ടി ലക്ഷങ്ങളുടെ നഷ്​ടം വരുത്തിയ യുവാവിനെതിരെ ബേപ്പൂർ പൊലീസ് കേസെടുത്തു. ചാലിയം പറയഞ്ചേരി നാലുകണ്ടി നൗഷാദി (38)നെതിരെയാണ് കേസ്.ബുധനാഴ്ച പകൽ രണ്ടരയോടെ ഇയാളുടെ പരാക്രമത്തിൽ നിരവധി വാഹനക്കൾക്കും വീടിനും നാശമുണ്ടായിരുന്നു.

ചാലിയം - കോഴിക്കോട് റോഡിൽ ഇരുമ്പു പൈപ്പുമായി ബഹളം വെച്ചെത്തിയ ഇയാൾ ഭീകരാന്തരീക്ഷം സൃഷ്​ടിച്ച് അങ്ങാടിയിൽനിന്ന് കരുവൻതിരുത്തി പാലം ഭാഗത്തേക്ക് നടക്കുന്നതിനിടെ ഓട്ടോറിക്ഷകൾ, ബസ്, ഇരുചക്രവാഹനങ്ങൾ, വിലകൂടിയ കാറുകൾ എന്നിവ പൈപ്പുകൊണ്ടടിക്കുകയും പലതിെൻറയും ഗ്ലാസുകൾ തകർക്കുകയും ചെയ്തു. റോഡരികിൽ നിർത്തിയിട്ട സിറ്റി - ഫാറൂഖ് കോളജ് റൂട്ടിലോടുന്ന ബ്രൈറ്റ് ബസി െൻറ മുൻ ഗ്ലാസും ലൈറ്റുകളുമാണ് നശിപ്പിച്ചത്.

ഇതിനിടെ വഴിയരികിലെ വീടി െൻറ ജനലുകളും അടിച്ചുപൊട്ടിച്ചു. തടുക്കാൻ ചെന്നവർക്കുനേരെയും പൈപ്പുമായി നേരിട്ടു.തുടർന്ന് വ്യവസായി എ.പി. അബ്​ദുൽ കരീം ഹാജിയുടെ വീട്ടുമതിൽ ചാടിക്കടന്ന് ഉള്ളിൽക്കയറി. സെക്യൂരിറ്റി ജീവനക്കാരൻ തടുക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചു.

മുറ്റത്തെ ഷെഡിൽ നിർത്തിയിട്ട അഞ്ചു കാറുകളിൽ മൂന്നെണ്ണത്തിെൻറ ചില്ലുകളാണ് തകർത്തത്. ഓഡി, ജാഗ്വാർ, ടൊയോട്ട കാറുകളുടെ തകർക്കപ്പെട്ട ചില്ലുകൾക്ക് 15 ലക്ഷത്തോളം വില വരും. മറ്റു കാറുകൾക്കും വീടിനും നാശമുണ്ടാക്കുന്നതിന് മുമ്പായി തീരദേശ പൊലീസും നാട്ടുകാരുമെത്തി ഏറെ ശ്രമങ്ങൾക്ക് ശേഷം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

പൊലീസ് തൽക്കാലം ബന്ധുക്കൾക്ക് തന്നെ കൈമാറി ആശുപത്രിയിലേക്ക് മാറ്റി. ബേപ്പൂർ പൊലീസിൽ നൽകിയ മൂന്നു പരാതികളിലാണ് കേസെടുത്തത്.

Tags:    
News Summary - The prowess of a drunken youth; The case was registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.