എലത്തൂർ: ഉപയോഗിച്ച് മാസം നാലഞ്ചു കഴിഞ്ഞിട്ടും റോഡ് ഉദ്ഘാടനത്തിന് മന്ത്രിയുടെ വരവും കാത്ത് നാട്ടുകാർ. തലക്കുളത്തൂർ പഞ്ചായത്തിലെ പുറക്കാട്ടിരിയിൽ ജില്ല ആയുർവേദ ആശുപത്രിയിലേക്കുള്ള റോഡാണ് ആരോഗ്യ മന്ത്രിയുടെ സൗകര്യം കാത്ത് ഉദ്ഘാടനത്തിന് ഒരുങ്ങിനിൽക്കുന്നത്. ഇത്രകാലം ജനങ്ങൾ ഉപയോഗിച്ചിട്ടും ഇനിയെന്തിനാണ് ഉദ്ഘാടനമെന്ന് ചോദിക്കുന്നുണ്ട് പലരും.
മന്ത്രിയുടെ വരവും കാത്ത് ഉദ്ഘാടനത്തിനൊരുങ്ങി റോഡ്സ്ഥലം എംഎൽ.എയും വനം മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ എല്ലാ ആഴ്ചകളിലും മണ്ഡലത്തിൽ ഉണ്ടായിട്ടും മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാൽപോരേ എന്ന ചോദ്യത്തിനും ഉത്തരമില്ല. ആരോഗ്യമന്ത്രിതന്നെ ഉദ്ഘാടനത്തിന് എത്തിയാൽ ഭാവി വികസനപ്രവർത്തനങ്ങൾ നേരിട്ടറിയിക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണത്രെ കാത്തിരിപ്പ് നീളുന്നത്. മന്ത്രി എ.കെ. ശശീന്ദ്രൻ ശ്രമിച്ചാൽ ആരോഗ്യ മന്ത്രിയെ ഉദ്ഘാടനത്തിന് കിട്ടില്ലേ എന്ന ചോദ്യവും ഉയരുകയാണ്. ഉദ്ഘാടനം സംബന്ധിച്ച് ശീതസമരം നിലനിൽക്കുന്നതായും ആരോപണമുണ്ട്. എ.സി. ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദിക് മൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെൻറിലേക്കുമുള്ള റോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.