കൊടിയത്തൂർ: നെല്ലിക്കാപ്പറമ്പ് കരിപ്പൂർ വിമാനത്താവളം റോഡിന്റെ കരിങ്കൽകെട്ട് ഇടിഞ്ഞുതകർന്ന് അപകട ഭീഷണിയായിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ട ഭാവം നടിക്കാതെ അധികൃതർ. റോഡ് നന്നാക്കാൻ നടപടിയില്ലാതായതോടെ അപകടങ്ങളും പതിവായിരിക്കുകയാണ്. രണ്ടാഴ്ചക്കിടെ അഞ്ചോളം അപകടങ്ങളാണ് ഇവിടെ നടന്നത്. രാത്രിയാണ് കൂടുതലും അപകടങ്ങൾ നടക്കുന്നത്. റോഡ് വീതി കുറവായതും അപകടങ്ങൾക്ക് കാരണമാണ്.
റോഡിന്റെ ഒരു ഭാഗം കെട്ടിന്റെ ഉള്ളിലേക്ക് ഇടിഞ്ഞതിന്റെ ഫലമായി മുകളിൽ റോഡിന്റെ വശത്ത് ടാറിങ്ങിനോട് ചേർന്ന് വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. ഏറെ ഗതാഗത തിരക്കുള്ള റോഡിൽ നെല്ലിക്കാപ്പറമ്പിനടുത്തുള്ള ഈ ഗർത്തം വലിയ അപകട ഭീഷണി ഉയർത്തുന്നു. റോഡിന്റെ വശത്തുകൂടി തോട് ഒഴുകുന്നുണ്ട്. വെള്ളത്തിന്റെ ഒഴുക്കുമൂലം കെട്ട് കൂടുതൽ ഇടിയാനും സാധ്യതയുണ്ട്. ‘എന്റെ നെല്ലിക്കാപ്പറമ്പ്’ സന്നദ്ധസേന പ്രവർത്തകർ സ്ഥലത്ത് കാട് നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.