പേരാമ്പ്ര: വൃന്ദാവനം എ.യു.പി സ്കൂൾ അധ്യാപകനും കെ.പി.എസ്.ടി.എ നേതാവുമായ കെ. സജീഷിനെ സസ്പെൻഡ് ചെയ്ത പേരാമ്പ്ര എ.ഇ.ഒ ബിനോയ് കുമാറിന്റെ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. എ.ഇ.ഒ ഓഫിസ് ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ സജീഷിനെ സസ്പെൻഡ് ചെയ്തത്. വിദ്യാലയ സന്ദർശനത്തിന് എത്തിയ എ.ഇ.ഒ ഒരു സ്കൂളിലെ പ്രധാനാധ്യാപികയോടും മറ്റൊരു അധ്യാപികയോടും അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയർന്നിരുന്നു.
ഇത് അന്വേഷിക്കാനാണ് സജീഷ് എ.ഇ.ഒ ഓഫിസിൽ എത്തിയത്. അധ്യാപകന്റെ സസ്പെൻഷനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കെ.എസ്.ടി.എ ഒഴിച്ച് അധ്യാപക സംഘടനകൾ ഇതിനെതിരെ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. കെ.പി.എസ്.ടി.എ നേതൃത്വത്തിൽ എ.ഇ.ഒ ഓഫിസിലേക്ക് മാർച്ചും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.